കുന്നത്തൂരിൽ അയൽ പുരയിടത്തിലെ ആഞ്ഞിലി മരം പിഴുത് വീണ് വീട് തകർന്നു

Advertisement

കുന്നത്തൂർ : കുന്നത്തൂരിൽ അയൽ പുരയിടത്തിലെ കുറ്റൻ ആഞ്ഞിലി മരം പിഴുത് വീണ് വീട് തകർന്നു.കുന്നത്തൂർ നടുവിൽ രാഹുൽ ഭവനത്തിൽ രാജേന്ദ്രന്റെ വീടാണ് പൂർണമായും തകർന്നത്.കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം.വീട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക്സ് സാധനങ്ങളും ഫർണീച്ചറുകളുമടക്കം എല്ലാം തകർന്നു.ചികിത്സയുടെ ഭാഗമായി രാജേന്ദ്രനും ഭാര്യയും ആശുപത്രിയിൽ കഴിയുന്നതിനാൽ
സംഭവ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
മക്കളായ രാഹുലും ഗോകുലും മരം വീഴുന്നതിന് തൊട്ടു മുമ്പ് പുറത്തേക്ക് പോയതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.

Advertisement