കൊല്ലം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ കുതിര ചത്തു

കൊല്ലം: കൊല്ലം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ കുതിര ചത്തു. നാല് വയസ് പ്രായമുള്ള കുതിരയാണ് ചത്തത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഡിറ്റിപിസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ പ്രഭാത സവാരി നടത്തുന്നവരാണ് കുതിരയെ ചത്തനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ കുരുങ്ങിയതാണ് കുതിര ചത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ ഇവിടെ റൈഡ് നടത്തുന്ന നാല് കുതിരകളില്‍ ഒരെണ്ണമാണ് ചത്തിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് കുതിരകളെ ഇവിടെ റൈഡിനായി എത്തിക്കാറുള്ളത്.

Advertisement