കടക്കലിൽ പോലീസിന് നേരെ കഞ്ചാവ് സംഘത്തിൻ്റെ അക്രമം

കൊല്ലം. കടക്കലിൽ പോലീസിന് നേരെ കഞ്ചാവ് സംഘത്തിൻ്റെ അക്രമം.എസ് ഐ യ്ക്കും രണ്ടുപോലീസുകാർക്കും തലക്കടിയേറ്റു.കഞ്ചാവ് പിടികൂടാൻ എത്തിയ പോലീസ് സംഘത്തിനു നേരെയായിരുന്നു ആക്രമണം.പ്രതികളെ സാഹസികമായി കീഴ്‌പ്പെടുത്തി പോലീസ്

എസ് ഐ ജ്യോതിഷ് ,സീനിയർ സിവിൽ പോലീസ് ഓഫീസർ അഭിലാഷ്, സിവിൽ പോലീസ് ഓഫീസർ സജിൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് പുലർച്ചെ 4മണിയോടെയാണ് സംഭവം.രണ്ട് പേർ പിടിയിൽ

കടയ്ക്കൽ സ്വദേശികളായ സജുകുമാർ, നിഫാൻ എന്നിവരാണ് പിടിയിലായത്

Advertisement