പട്ടകടവ് വിശുദ്ധ അന്ത്രയോസ് ശ്‌ളീഹായുടെ ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറി

Advertisement

പട്ടകടവ്. വിശുദ്ധ അന്ത്രയോസ് ശ്‌ളീഹായുടെ ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറി. ഫാ.മനോജ് ആന്റണി കൊടിയേറ്റി. തിരുനാള്‍ സമാരംഭ ദിവ്യബലിക്ക് ഫാ.വിമല്‍കുമാര്‍ മുഖ്യ കാര്‍മ്മികത്വവും ഫാ.ജിന്‍സന്‍ഗ്രിഗറി വചനപ്രഘോഷണവും നടത്തി.

ബിഷപ് ജെറോം ഫെര്‍ണാണ്ടസിന്റെ ജീവചരിത്രാവിഷ്കാരം കാഥികന്‍ അഡ്വ. വിവി ജോസ് കല്ലടയും സംഘവും അവതരിപ്പിച്ചു.ശനി വൈകിട്ട് 5.30ന് ജപമാല ലിറ്റനി,സമാപന ദിവ്യബലി,വേസ്പര, പ്രദക്ഷിണം എന്നിവ നടക്കും ഞായര്‍ രാവിലെ 9.45ന് തിരുനാള്‍ സമൂഹ ബലി

Advertisement