ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ചെന്നാല്‍ ഇനി പുസ്തകം വായിക്കാം

Advertisement

ശാസ്താംകോട്ട. പോലീസ് സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്ക് ഉപയോഗിക്കുവാനായി പുസ്തകക്കൂട് സമ്മാനിച്ചു കൊണ്ട് വ്യത്യസ്തമാർന്ന വായനാദിനാചരണമാണ് ജെ.സി.ഐ ശാസ്താംകോട്ട സംഘടിപ്പിച്ചത്.

പ്രസിഡന്റ് അഡ്വ. ദീപാ അശോകന്റെ അദ്ധ്യക്ഷതയിൽ വൈകിട്ട് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ വച്ചു നടന്ന ചടങ്ങിൽ ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് ജയു പ്രകാശ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പുസ്തകക്കൂട് എസ് എച്ച് ഒ അനൂപിന് കൈമാറി.

ശാസ്താംകോട്ട ദിലീപ് കുമാർ, എസ്.ഐ. ഷാനവാസ്, സുഗതൻ ശൂരനാട് എന്നിവർ ആശംസ അർപ്പിച്ചു. നിഖിൽ ദാസ് വായനാ ദിന സന്ദേശം അവതരിപ്പിച്ചു. അജിത് കുമാർ സ്വാഗതവും, മുതു പിലാക്കാട് രാജേന്ദ്രൻ നന്ദി രേഖപ്പെടുത്തി. ശാസ്താം കോട്ട പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാരും ജെ.സി.ഐ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു

Advertisement