പട്ടികജാതി വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ പരിശീലനം

Advertisement

സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടു കൂടി പൊതുമേഖല സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് SSLC/+2/Degree കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

മൂന്നു മുതൽ ആറുമാസം വരെ ദൈർഘ്യമുള്ള വിവിധ കോഴ്സുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഈ കോഴ്സുകൾ തികച്ചും സൗജന്യമായിരിക്കും. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപെന്റ് നൽകുന്നതാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ തൊഴിൽ സജ്ജരാക്കുന്നതിനോടൊപ്പം പ്ലേസ്മെന്റ് അസിസ്റ്റൻസും കെൽട്രോൺ സർട്ടിഫിക്കറ്റും നൽകുന്നതാണ്.

അപേക്ഷിക്കാൻ താല്പര്യമുള്ളവർ കൊല്ലം ജില്ലയിൽ ശാസ്താംകോട്ട കെൽട്രോൺ നോളജ് സെന്ററിൽ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളും, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കോപ്പിയും, ഫോട്ടോയും സഹിതം 2023 June 30 ന് അകം അപേക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്ക് 9995898444 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Advertisement