ലോകരക്ത ദാന ദിനം, ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വിദ്യാർത്ഥി സംഘടനക്കുള്ള പുരസ്‌കാരം എസ് എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റിക്ക്

Advertisement

കൊല്ലം. ലോക രക്ത ദാന ദിനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഏറ്റവും കൂടുതൽ രക്തം ദാനം നൽകിയ വിദ്യാർത്ഥി സംഘടനക്കുള്ള പുരസ്‌കാരം എസ് എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റിക്ക് സമ്മാനിച്ചു.

ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡോ. മേരി സൻഷ്യാ അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റലിൽ സൂപ്രണ്ട് ഡോ. വസന്തദാസ് എസ് എഫ് ഐ ജില്ലാ ഭാരവാഹികൾക്ക് ആദരവ് കൈമാറി. രക്തം ആവശ്യമുള്ളവർക്ക് രക്തവും തുടർന്നും പ്ലേറ്റ്ലെറ്റും ജില്ലാ ഹോസ്പിറ്റലിൽ കേന്ദ്രീകരിച്ചു ജില്ലയിലെ വിവിധ ഹോസ്പിറ്റലുകളില്‍ എത്തിച്ചു നൽകുമെന്ന് എസ് എഫ് ഐ അറിയിച്ചു.. കേരള സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് രക്ത ദാനം നൽകുന്ന വിദ്യാർത്ഥികൾക്ക് അന്നേ ദിവസത്തെ ഹാജർ നൽകുന്നതടക്കം രക്തദാനത്തെ വിദ്യാർത്ഥികൾക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നതിനുമായി എസ് എഫ് ഐ യും സർവകലാശാല യൂണിയനുകളും നേതൃത്വം നൽകും . എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്‌ എ. വിഷ്ണു, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ്‌ ഷാഹിൻ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Advertisement