ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ മൂന്ന് പേർക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ്

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ 3 പേരെ കണ്ടെത്താൻ വേണ്ടി പോലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ശാസ്താംകോട്ട ഭരണിക്കാവ് സ്വദേശി പൊടിയൻ എന്ന് വിളിക്കുന്ന ബിജോയി (43) യെ കഴിഞ്ഞ ഏപ്രിൽ 23ന് വൈകിട്ട് 6 മുതലാണ് കാണാതായത്.കുന്നത്തൂർ തുരുത്തിക്കര വിഷ്ണു ഭവനിൽ വിഷ്ണു(29) വിനെ ഏപ്രിൽ ഒന്നിന് രാവില 10 മുതലാണ് കാണാതായത്.കുന്നത്തൂർ ഐവർകാല പടിഞ്ഞാറ്റക്കര വടക്ക് രഞ്ചിത്ത് ഭവനിൽ ശശിധരൻ പിള്ള(67) യെ ഏപ്രിൽ 19ന് രാവിലെ 8 മുതലാണ് കാണാതായത്.ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ഐ.എസ്.എച്ച്.ഒ അറിയിച്ചു.ഫോൺ: 9497987036(എസ്.എച്ച്.ഒ),9497980210(എസ്.ഐ).

Advertisement