കൊല്ലത്തെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറ്റിമറിക്കും ഈ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്

Advertisement

കൊല്ലം.യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് കൊല്ലത്തെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറ്റിമറിക്കും. എ, ഐ ഗ്രൂപ്പ് സ്ഥാനാർത്ഥികൾക്ക് ഉപരിയായി കൊടിക്കുന്നിൽ സുരേഷിൻ്റെ സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.

സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിൻ്റെ ഹൈ പെര്‍ ഫോമൻസ് ലിസ്റ്റും, പെർഫോമൻസ് ലിസ്റ്റും പുറത്ത് വന്നതോടെ നേതൃസ്ഥാനങ്ങളിലേക്ക് എത്തിപ്പെടാനുള്ള നീക്കങ്ങൾ സജീവമാക്കുകയാണ് ഗ്രൂപ്പുകൾ. കൊല്ലത്ത് നിന്ന് ഹൈ പെർഫോമൻസ് ലിസ്റ്റിൽ ഇടം പിടിച്ചത് മൂന്ന് പേർ. ഇതിൽ രണ്ട് പേർ ഗ്രൂപ്പ് നിർദ്ദേശാനുസരണമാകും മത്സര രംഗത്ത് ഉണ്ടാവുക.എന്നാൽ കൊടിക്കുന്നിൽ സുരേഷിൻ്റെ നോമിനിയാ നിലവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി എസ് അനുതാജ് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന കാര്യം ഉറപ്പായതോടെ ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റം ഉണ്ടാകുo. തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ സംസ്ഥാന പ്രസിഡൻ്റിനെ തീരുമാനിക്കാമെന്ന യൂത്ത് കോൺഗ്രസിൻ്റെ നിലവിലെ നേതൃത്വത്തിൻ്റെ നീക്കങ്ങൾക്കും ഇതോടെ തിരിച്ചടിയായി.
നോമിനിനേഷൻ കൊടുക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അണിയറ നീക്കങ്ങളും സജീവമായി തന്നെ തുടരുകയാണ്.ഗ്രൂപ്പുകൾക്ക് ഉപരിയായി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥികൾ ഉണ്ടായാൽ അത് തിരിച്ചടിയാകുമെന്ന് ഭയവും ഗ്രൂപ്പ് നേതാക്കൾക്കുണ്ട്.

Advertisement