ജനകീയ സമരം ഫലം കണ്ടു; മൈനാഗപ്പള്ളിയിലെ റെയിൽവേ ഗേറ്റ് തുറന്നു

Advertisement

മൈനാഗപ്പള്ളി. ജനകീയ സമരത്തിന്റെയും കൊടിക്കുന്നിൽ സുരേഷ് എം.പിയുടെയും ശക്തമായ ഇടപെടലിനെയും തുടർന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചു പൂട്ടിയ മൈനാഗപ്പള്ളി മണ്ണൂർക്കാവിലെ അഞ്ചുതുണ്ടിൽ മുക്ക് റെയിൽവേ ഗേറ്റ് ഗതാഗതത്തിനായി തുറന്നു.റെയിൽവേക്രോസ് പൂട്ടുകയും സമാന്തരമായി ആഴത്തിൽ കുഴിയെടുത്തുമാണ് ഒരു നാടിന്റെ സഞ്ചാരമാർഗം റെയിൽവേ അധികൃതർ അടച്ചിരുന്നത്.കൊടിക്കുന്നിൽ ഇടപെട്ടതിനെ തുടർന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷനൽ മാനേജർ സ്ഥലം സന്ദർശിക്കുകയും അടുത്ത ദിവസം തന്നെ കുഴി നികത്തുകയും ചെയ്തിരുന്നു.
ആറ് ഗേറ്റുകളാൽ പൂട്ടിയിട്ട മൈനാഗപ്പള്ളിക്ക് അടിയന്തിരമായി സ്വൈരയാത്രാ പരിഹാരം കാണണെമെന്ന് എം.പിയോട് ആവശ്യപ്പെടാനും ജനകീയ സമരസമിതി തീരുമാനിച്ചു.
സമരസമിതി ചെയർമാൻ.പി.എം സെയ്ദ്,കൺവീനർ അനന്തുഭാസി, പഞ്ചായത്ത് അംഗങ്ങളായ ലാലി ബാബു,ബിന്ദു മോഷൻ,ബിജി കുമാരി, രജനി സുനിൽ എന്നിവർ തുറന്ന ഗേറ്റ് സന്ദർശിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here