മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ നിലയില്‍

Advertisement

പരവൂര്‍: പരവൂരില്‍ കുളത്തില്‍ വിഷ പദാര്‍ത്ഥം കലര്‍ത്തി മത്സ്യങ്ങളെ കൊന്നൊടുക്കിയതായി പരാതി. നഗരസഭയുടെ അധീനതയിലുള്ള പൊഴിക്കരയിലെ വാറുകുളത്തിലാണ് മത്സ്യങ്ങളെ ചത്തുപൊങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഒരു മാസത്തിനകം വിളവെടുപ്പിന് പാകമായ നിലയിലുള്ള കരിമീന്‍, രോഹു, കട്ല തുടങ്ങിയ മീനുകളാണ് ചത്തത്. നഗരസഭ പരിധിയില്‍ ഉള്ള കുളങ്ങളും ജലാശയങ്ങളും സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. പരവൂര്‍ കുറുമണ്ടല്‍ സ്വദേശി പടിപ്പുര വിജയന്‍ പിള്ളയാണ് ഇവ പാട്ടത്തിന് എടുത്തിരിക്കുന്നത്. കഴിഞ്ഞ വിളവെടുപ്പിന് മുന്‍പും ഇത്തരത്തില്‍ കുറച്ച് മത്സ്യങ്ങള്‍ ചത്തിരുന്നു. എങ്കിലും കാര്യമായ നഷ്ടം സംഭവിച്ചില്ല. എന്നാല്‍ ഇക്കുറി മീനുകളെല്ലാം തന്നെ ചത്തു. പരവൂര്‍ നഗരസഭയിലും, പോലീസിലും, ഫിഷറീസ് വകുപ്പിലും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here