പ്ലസ് ടു: കൊല്ലം ജില്ലയില്‍ 83.91 ശതമാനം വിജയം

Advertisement

കൊല്ലം: ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 83.91 ശതമാനം വിജയം. പരീക്ഷ എഴുതിയ 26670 വിദ്യാര്‍ഥികളില്‍ 22380 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 2957 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളില്‍ എ-പ്ലസ് ലഭിച്ചു.
ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 53.60 ശതമാനം വിജയം നേടി. 890 പേര്‍ പരീക്ഷ എഴുതിയതില്‍ 477 ഉപരിപഠനത്തിന് യോഗ്യരായി. എട്ട് പേര്‍ സമ്പൂര്‍ണ എ പ്ലസ് നേടി.

Advertisement