സിനിമാപറമ്പിൽ ബവ്റിജസ് കോര്‍പറേഷന്‍ മദ്യവില്പനശാല പ്രവർത്തനമാരംഭിച്ചു

Advertisement

ശാസ്താംകോട്ട. സിനിമാപറമ്പ് ജംഗ്ഷനിൽ കൊട്ടാരക്കര പ്രധാന പാതയോട് ചേർന്ന് അനുവദിച്ച സർക്കാർ മദ്യവില്പനശാല പ്രവർത്തനമാരംഭിച്ചു.ഇന്ന്(ചൊവ്വ) ഉച്ച കഴിഞ്ഞാണ് ഔട്ട്ലറ്റിന്റെ ഉദ്ഘാടനം നടന്നത്.എന്നാൽ രാവിലെ മുതൽ തന്നെ ഉപഭോക്താക്കളുടെ വലിയ കൂട്ടം ഔട്ട്ലറ്റിന് സമീപം എത്തിയിരുന്നു.രാവിലെയാണ് ഉദ്ഘാടനം നടക്കുന്നതെന്ന തെറ്റായ പ്രചരണമാണ് ഇതിന് കാരണം.ഓഫറുകൾ ഉണ്ടാകുമെന്ന സൂചനയും നൂറു കണക്കിനാളുകളെ ഇവിടേക്ക് എത്തിച്ചു.തുടർന്ന് ഗതാഗത തടസവും.

സമാധാന അന്തരീക്ഷവും തടസപ്പെടുമെന്ന സ്ഥിതി വന്നതോടെ പ്രശ്നത്തിൽ പോലീസിനും ഇടപെടേണ്ടി വന്നു.സ്ഥലത്ത് ഇപ്പോഴും പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.അതിനിടെ ഇടയ്ക്കാട്ടിൽ പ്രവർത്തിച്ചു വരുന്ന ഔട്ട്ലറ്റ് നിർത്തലാക്കിയിട്ടില്ലെന്നും കുന്നത്തൂർ താലൂക്കിലെ രണ്ടാമത്തെ ഔട്ട്ലറ്റാണ് സിനിമാപറമ്പിൽ എല്ലാ നിബന്ധനകളും പാലിച്ച് ആരംഭിച്ചതെന്നും അധികൃതർ അറിയിച്ചു.കുന്നത്തൂർ താലൂക്കിലെ ഏത് പ്രദേശത്തു വളരെ വേഗത്തിൽ എത്തിച്ചേരാവുന്ന പ്രദേശമായതിനാൽ സിനിമാപറമ്പിലെ ഔട്ട്‌ലറ്റിൽ വരും നാളുകളിൽ വൻ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

Advertisement