മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടി, യുവാക്കള്‍ പിടിയിലായി

Advertisement

കരുനാഗപ്പള്ളി.മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുത്ത സംഘത്തിലെ യുവാക്കള്‍ പിടിയിലായി. തേവലക്കര വില്ലേജില്‍ പാലയ്ക്കല്‍ മുറിയില്‍, ഹാഷിം മന്‍സിലില്‍ മുഹമ്മദ് ഷാന്‍ (23), നീണ്ടകര വില്ലേജില്‍ പുത്തന്‍തുറ, ചമ്പോളില്‍ വടക്കതില്‍ വിഷ്ണു (22) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.

മക്കാഴേത്ത് ജംഗ്ഷനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് പ്രതികള്‍ മുക്കുപണ്ടം പണയപ്പെടുത്താനായി എത്തിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ധനകാര്യ സ്ഥാപനത്തിലെത്തിയ പ്രതികള്‍ 19 ഗ്രാം ഓളം തൂക്കം വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി 70000 രൂപയോളം കൈപറ്റി കടന്നുകളയുകയായിരുന്നു. സംശയം തോന്നിയ സ്ഥാപനമുടമ നടത്തിയ സൂഷ്മപരിശോധനയിലാണ് പ്രതികള്‍ പണയപ്പെടുത്തിയ ഉരുപ്പടികള്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പോലീസ് പിടികൂടുകയുമായിരുന്നു. സമാന രീതിയില്‍ മറ്റു സ്ഥലങ്ങളിലും പ്രതികള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരുകയാണ്. കരുനാഗപ്പള്ളി എ.സി.പി വി.എസ് പ്രദീപ്കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, ഷാജിമോന്‍ എ.എസ്.ഐ അജയന്‍ സിപിഒ ഹാഷിം  എന്നിവരടങ്ങിയ സംഘമാണ്  പ്രതിയെ പിടികൂടിയത്.

.representational image

Advertisement