കടയില്‍ നിന്ന് മോട്ടോര്‍സൈക്കിള്‍ മോഷണം; ജീവനക്കാരന്‍  പിടിയില്‍

Advertisement

കരുനാഗപ്പള്ളി. കടയില്‍ നിന്നും മോട്ടോര്‍സൈക്കിള്‍ മോഷണം നടത്തിയ കേസില്‍ പ്രതിയായ അന്യസംസ്ഥാന തൊഴിലാളിയെ കരുനാഗപ്പളളി പോലീസ് പിടികൂടി. ഉത്തരാഖണ്ഡ് സ്വദേശിയും കടയിലെ ജീവനക്കാരനുമായ സന്ദീപ് സിംഗ് (21)  ആണ് പോലീസിന്‍റെ  പിടിയിലായത്.

തഴവ വില്ലേജില്‍ വളാലില്‍ ജംഗ്ഷനില്‍ ഷമീര്‍ നടത്തുന്ന റെസ്റ്റേറന്‍റില്‍ ജോലിക്കെന്ന വ്യാജേന കടന്നുകൂടിയ പ്രതി കഴിഞ്ഞ 6 ന് രാത്രിയോട് കൂടി റെസ്റ്റേറന്‍റില്‍ അതിക്രമിച്ച് കയറുകയും കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കടയുടമയുടെ മൊട്ടോര്‍ സൈക്കിള്‍ മോഷണം ചെയ്തു കൊണ്ട് പോകുകയുമായിരുന്നു. മൊട്ടോര്‍ സൈക്കിള്‍ മോഷണം പോയ വിവരം ഷമീര്‍ കരുനാഗപ്പള്ളി പോലീസിനെ അറിയിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ആലുവ റെയില്‍വെ സ്റ്റേഷന് സമീപത്ത് നിന്നും പോലീസ് സംഘം പിടികൂടുകയായിരുന്നു. മോഷണം പോയ മൊട്ടോര്‍സൈക്കിളും പ്രതിയോടൊപ്പം പോലീസ് കണ്ടെത്തി.

കരുനാഗപ്പള്ളി എ.സി.പി വി.എസ് പ്രദീപ്കുമാറിന്‍റെ നിര്‍ദ്ദേശാനുസരണം സബ് ഇന്‍സ്പെക്ടര്‍മാരായ  ഷെമീര്‍,  ഷാജിമോന്‍, സന്തോഷ്കുമാര്‍ പി.ബി, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement