ഭിന്നശേഷി സംവരണം: സർക്കാർ കോടതി വിധി നടപ്പാക്കണം. മാനേജേഴ്സ് അസോസിയേഷൻ

Advertisement

കൊല്ലം: ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിച്ച്കോടതി വിധി നടപ്പാക്കണമെന്ന് പ്രൈവറ്റ് (എയ്ഡഡ് ) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.നിയമനാംഗീകാരം ലഭിക്കാത്തതിനാൽ ശമ്പളം കിട്ടാതെ അഞ്ചു വർഷത്തോളമായി ജോലി ചെയ്യുന്ന നിലവിലെ അദ്ധ്യാപകർക്ക് നിയമനാംഗീകാരം നൽകാനും തുടർന്ന് റോസ്റ്റർ തയ്യാറാക്കി ഭിന്നശേഷിക്കാർക്ക് ജോലി ലഭിക്കുവാൻ നടപടികളെടുക്കണമെന്നുമാണ് ഹൈക്കോടതി വിധിയെന്നിരിക്കെ ഇതിന് വിപരീതമായി സർക്കാർ ഓർഡറിക്കിയതോടെയാണ് അദ്ധ്യാപകർക്ക് നിയമനാംഗീകാരം ലഭിക്കാതെ ശമ്പളം കിട്ടാതായത്. എയ്ഡഡ് സ്കൂളുകൾക്ക് നൽകുന്ന
മെയിൻ്റൻസ് ഗ്രാൻറ് വിതരണം പൂർണ്ണമാക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. പബ്ലിക്ക് ലൈബ്രറി ഹാളിൽ ചേർന്ന കൺവൻഷൻ കെ.പി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കല്ലട ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.വി.ഉല്ലാസ് രാജ് മുഖ്യ പ്രഭാഷണം നടത്തി. പി. പ്രകാശ് കുമാർ, എം.ഉണ്ണികൃഷ്ണപിള്ള, അനിൽ തടിക്കാട്, കെ.ബി.ലക്ഷ്മി കൃഷ്ണ, സിബി അലക്സ്, യു.നൂർന്നീസ ബീഗം , രശ്മി സജി, എ.എൽ.ഷിഹാബുദീൻ, പി.തങ്കച്ചൻ ,എസ്.രമേഷ് കുമാർ, കെ.എസ്.സന്തോഷ് മോഹൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ:കെ.പി.എസ്.എം.എ ജില്ലാ കൺവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം ഉദ്ഘാടനം ചെയ്യുന്നു.

Advertisement