ബസിനുള്ളിൽ മാല കവർച്ച ചെയ്യാൻ ശ്രമിക്കവെ രണ്ട് സ്ത്രീകൾ പിടിയിൽ

അഞ്ചൽ:കെഎസ്ആര്‍ടിസി ബസിൽ യാത്രികയുടെ മാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച തമിഴനാട് സ്വദേശിനികളായ യുവതികള്‍ പോലീസ് പിടിയില്‍. തമിഴ്നാട് തൂത്തുകുടി സ്വദേശിനികളായ മഞ്ചു (28)അനു(32) എന്നിവരാണ് പിടിയിലായത്. ഇവര്‍ നല്‍കിയിരിക്കുന്ന പേരും വിലാസം ശരിയാണോ എന്ന് പോലിസ് വിലയ്ക്കെടുത്തിട്ടില്ല
തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ ആണ് സംഭവം. കൊല്ലം കുളത്തുപ്പുഴ വേണാട് ബസില്‍ യാത്ര ചെയ്ത ശക്തികുളങ്ങര സ്വദേശിനി ജെസിയുടെ മലയാണ് പൊട്ടിക്കാന്‍ ശ്രമിച്ചത്. പിന്നില്‍ നിന്നും ആരോ മലയില്‍ പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു ഉടന്‍ തിരിഞ്ഞുനോക്കുമ്പോള്‍ മാലപോട്ടിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഇതോടെ ജെസി ബഹളം വയ്ക്കുകയും സഹയാത്രികര്‍ യുവതികളെ തടഞ്ഞുവച്ചു ഏരൂര്‍ പോലീസിന് കൈമാറുകയുമായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ജി വിനോദിന്‍റെ നിര്‍ദേശപ്രകാരം എസ്ഐ എം.എസ് അനീഷ്‌, ഗ്രേഡ് എസ്.ഐ റഹീം, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ്‌കുമാര്‍, മുഹമദ് അസ്ഹര്‍, അനില്‍കുമാര്‍ എന്നിരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement