ഐആർഇയുടെ ഖനനത്തിനെതിരെ അനിശ്ചിതകാല സമരം തുടങ്ങി

Advertisement

കരുനാഗപ്പള്ളി: നിലവിലുള്ള ഖനന നിയമങ്ങൾ ലംഘിച്ചു കൊണ്ട് അയണി വേലിക്കുളങ്ങര വില്ലേജിൽ ഐ.ആർ.ഇ. ആരംഭിച്ച ഖനനത്തിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം തുടങ്ങി. അയണി വേലിക്കുളങ്ങര വില്ലേജിലെ ഐ.ആർ.ഇ യുടെ ഖനനം അവസാനിപ്പിക്കുക. അല്ലെങ്കിൽ അയണിവേലിക്കുളങ്ങര വില്ലേജിന് ഒരു പ്രത്യേക ഖനന പക്കേജ് കൂടിയാലോചനയിൽ കൂടി നടപ്പിലാക്കുക ഈ രണ്ട് ആവശ്യം മുൻ നിർത്തിയാണ് അനിശ്ചിത കാല സമരം ആരംഭിച്ചിരിക്കുന്നത്.

കവിയും ഗാനരചയിതാവും പരിസ്ഥിതി പ്രവർത്തകനുമായ ഇഞ്ചക്കാട് ബാലചന്ദ്രൻ ഉത്ഘാടനം നിർവ്വഹിച്ചു വരും തലമുറയുടെ ഭാവി ഓർത്ത് പ്രകൃതിയെ ഖനനത്തിലൂടെ താളം തെറ്റിക്കുന്ന നിലപാടിൽനിന്നും ഐ.ആർ.ഇ പിൻമാറി പുതിയ തലമുറക്ക് ഇവിടെ വസിക്കുവാൻ കളമൊരുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.


സ്ത്രീകള്യം കുട്ടികളും ഉൾപ്പെടെ നൂറു കണക്കിന് പ്രദേശവാസികൾ സമരോത്ഘാടനത്തിൽ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും സ്ത്രീകളും കൂട്ടികളും ഉൾപ്പെടെയുള്ളവർ റിലേ സമരത്തിൽ പങ്കെടുക്കും.
സമരസമിതി ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ നിഷാ പ്രദീപ്, മഹേഷ് ജയരാജ് സമരസമിതി ജനറൽകൺവീനർ ജഗത് ജീവൻ ലാലി, ട്രഷറർ ടി.വി. സനൽ, നേതാക്കളായ മുനമ്പത്ത് ഗഫൂർ , ജി.തങ്കച്ചൻ ,തയ്യിൽ തുളസി, ഷാജഹാൻ കുളച്ചവരവേൽ, രജ്ഞിത്, സുരേഷ് പനക്കുളങ്ങര, ശിലു, ഭദ്രകുമാർ , സന്തോഷ്,ഹരിദാസ് . ജി സാബു , എന്നിവർ പ്രസംഗിച്ചു.

Advertisement