പത്തനാപുരം താലൂക്ക് ഓഫീസില്‍ പെട്രോളുമായി എത്തി മധ്യവയസ്‌കന്റെ ആത്മഹത്യാഭീഷണി

Advertisement

പത്തനാപുരം. താലൂക്ക് ഓഫീസില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാഭീഷണി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാരോപിച്ച് കൊല്ലം പത്താനാപുരം പുന്നല സ്വദേശി രാജേഷ് വി പിള്ളയാണ് പെട്രോളുമായി എത്തി ആത്മഹത്യാഭീഷണി മുഴക്കിയത്. 20 വര്‍ഷം മുമ്പ് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തകര്‍ക്കമാണ് ആത്മഹത്യാഭീഷണിക്ക് കാരണം.

20 വർഷം മുൻപാണ് രാജേഷ് എട്ട് സെന്റ് ഭൂമി വിലയ്ക്ക് വാങ്ങിയത്. പുന്നല വില്ലേജ് ഓഫീസില്‍ രാജേഷിന്റെ പേരില്‍ കരവും അടച്ചു. പിന്നീടാണ് ഭൂമി മറ്റൊരാളിന്റെ പേരിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയുന്നത്.തുടർന്ന് വിഷയം കോടതി കയറി. ഒടുവിൽ
കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായിട്ടും ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്നാണ് രാജേഷിൻ്റെ പരാതി. പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പെട്രോളുമായി എത്തി രാജേഷ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

ഒടുവിൽ പോലീസ് എത്തിയാണ് ആത്മഹത്യ ശ്രമത്തില്‍ നിന്ന് രാജേഷിനെ പിന്‍തിരിപ്പിച്ചത്. എന്നാൽ , കേസ് നിലവിലുണ്ടെന്നും കോടതി മുഖേനയെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുവെന്നുമാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നിലപാട്.

ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കണമെന്നും ഇല്ലെങ്കിൽ താലൂക്ക് ഓഫീസിനു മുന്നില്‍ ആത്മഹത്യ ചെയ്യുമെന്നുo ഭീഷണി മുഴക്കിയ ശേഷമാണ് രാജേഷ് മടങ്ങിയത്.

Advertisement