ക്ഷേത്രങ്ങളിലെ കവര്‍ച്ച; പ്രതിയുമായി തെളിവെടുപ്പ്

Advertisement

പത്തനാപുരം: കവലയില്‍ ശ്രീ ഭഗവതി ക്ഷേത്രം, എലിക്കാട്ടൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ സ്ഥലത്തെത്തിച്ച് പത്തനാപുരം പോലീസ് തെളിവെടുപ്പ് നടത്തി. പുനലൂര്‍ തൊളിക്കോട് ഗ്രീന്‍ലാന്‍ഡില്‍ ആദിത്യ(23)ന്‍ മറ്റൊരു മോഷണക്കേസില്‍ കഴിഞ്ഞ ദിവസമാണ് അഞ്ചല്‍ പോലീസിന്റെ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിലാണ് പത്തനാപുരത്തെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ വിവരം സമ്മതിച്ചത്. പെട്രോള്‍ പമ്പ് ജീവനക്കാരനായ ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്ന് പോലീസ് പറഞ്ഞു. മലപ്പുറം ജില്ലയിലും ആദിത്യനെതിരെ നിരവധി കേസുകളുണ്ടന്ന് പത്തനാപുരം എസ്എച്ച്ഒ ജയകൃഷ്ണന്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement