മുതിർന്ന കോൺഗ്രസ് നേതാവ് തുണ്ടിൽ ഹമീദുകുട്ടി നിര്യാതനായി

Advertisement

ശാസ്താംകോട്ട. കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും പള്ളിശ്ശേരിക്കൽ മുസ്ലീം ജമാഅത്തിന്റെ മുൻ പ്രസിഡന്റുമായിരുന്ന തുണ്ടിൽ എ ഹമീദുകുട്ടി നിര്യാതനായി. ഖബറടക്കം നാളെ (27/04/23 ) വ്യാഴം രാവിലെ 8 ന് പള്ളിശ്ശേരിക്കൽ ഖബർസ്ഥാനിൽ

42 വർഷം പഞ്ചായത്ത് അംഗവും അതിൽ 17 വർഷം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ശാസ്താം കോട്ട കാർഷിക ഗ്രാമവികസന ബാങ്ക ബോർഡ് അംഗവും ക്ഷീരസംഘം പ്രസിഡന്റുമായിരുന്നു.

ഭാര്യ. ബീവി കുഞ്ഞ്.

മക്കൾ. നസീർ, നിസാം, നജീബ്, നസീന, ഷീബ

മരുമക്കൾ.. രോഷ്നി, ഷീജ, പരേതനായ നാസർ പാരഡൈസ്, സക്കീർ ഹുസൈൻ

Advertisement