ഇളമ്പള്ളൂര്‍ പത്താമുദയ മഹോത്സവം: കുണ്ടറയില്‍ ഗതാഗത നിയന്ത്രണം

Advertisement

കുണ്ടറ: ഇളമ്പള്ളൂര്‍ ശ്രീ മഹാദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവവത്തിന്റെ ഭാഗമായി ബന്ധപ്പെട്ട് ഇന്ന് മൂന്നു മണി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കിഴക്കേ കല്ലട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പേരയത്തു നിന്നും ഇടത്തോട്ട് തിരിഞ്ഞ് മുളവന-കുണ്ടറ പള്ളിമുക്ക് വഴി പോകേണ്ടതും കൊട്ടാരക്കര ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് മറ്റും പോകേണ്ട വാഹനങ്ങള്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു മോയ്തീന്‍മുക്ക്-കണ്ണനല്ലൂര്‍ വഴി കൊല്ലത്തേക്ക് പോകേണ്ടതും അഞ്ചാലുംമൂട് ഭാഗത്തു നിന്നും കൊട്ടാരക്കരയ്ക്ക് വരുന്ന വാഹനങ്ങള്‍ സ്റ്റാര്‍ച്ച് മുക്കില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കേരളപുരം – പെരുമ്പുഴ വഴി കുണ്ടറ ആശുപത്രി ജംഗ്ഷന്‍ ഭാഗത്തേക്കും കൊല്ലം ഭാഗത്തുനിന്നും കൊട്ടാരക്കരയ്ക്ക് വരുന്ന വാഹനങ്ങള്‍ കേരളപുരം ജംഗ്ഷന്‍ കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് കേരളപുരം-പെരുമ്പുഴ വഴി കുണ്ടറ ആശുപത്രി ജംഗ്ഷന്‍ ഭാഗത്തേക്കും അഞ്ചാലുംമൂട് ഭാഗത്തു നിന്നും ഭരണിക്കാവിന് പോകുന്ന വാഹനങ്ങള്‍ നാന്തിരിക്കല്‍ ജംഗ്ഷനില്‍ നിന്നും ഇടത്ത് തിരിഞ്ഞ് മൃഗാശുപത്രി ജംഗ്ഷന്‍- കച്ചേരിമുക്ക് വഴിയും പോകേണ്ടതാണ്. കുണ്ടറ മുക്കട ജംഗ്ഷന്‍ മുതല്‍ ഇളമ്പള്ളൂര്‍ ഗുരുദേവ ആഡിറ്റോറിയം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനപാര്‍ക്കിങ്ങും അനുവദിക്കുന്നതല്ല.

Advertisement