ഫ്ലവർ ഷോ &ഫ്ലവർ ചന്ത വ്യാഴാഴ്ച മുതല്‍ കൊല്ലത്ത്

Advertisement


2023 ഏപ്രിൽ 6 മുതൽ 16 വരെ ആശ്രമം എ വൈ കെ ഓഡിറ്റോറിയം ഗ്രൗണ്ടിൽ.
പ്രവേശനം സൗജന്യം.

കൊല്ലം .ഏപ്രിൽ 6 വ്യാഴാഴ്ച രാവിലെ 10.30 ന് കൊല്ലം എം എൽ എ മുകേഷ് എം മേള ഉത്ഘാടനം ചെയ്യും.
ഏപ്രിൽ 6 മുതൽ 16 വരെ രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന മേളയിലേയ്ക്ക് പ്രവേശനം സൗജന്യമാണ്. ആശ്രമം എ വൈ കെ ഓഡിറ്റോറിയം ഗ്രൗണ്ടിൽ പതിനയ്യായിരം സ്‌ക്വയർ ഫീറ്റ് വിസ്ത്രിതിയിൽ ഒരുക്കിയിരിക്കുന്ന ഫ്ലവർ ഷോയും ഫ്ലവർ ചന്തയും അവധിക്കാലം ആഘോഷിക്കുന്ന കുട്ടികൾക്കും കുടുംബങ്ങൾക്കും നല്ല വിരുന്നായിരിക്കും.


മോഡേൺ ഫ്ലവർസ് ക്ലബ്‌, അശ്വതി ഗാർഡൻ, പുഞ്ചിരി ഗാർഡൻ, റോട്ടറി ക്ലബ്‌ കുടുംബശ്രീ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഈ മേളയിൽ വെർട്ടിക്കൽ ഗാർഡൻ, വിവിധയിനം റോസുകൾ, രാജ്യാന്തര പ്രശസ്തി നേടിയ ബോൺസായി, വിവിധ രാജ്യങ്ങളിൽ നിന്നും എത്തിച്ച ഓർക്കിഡുകൾ, ഡാലിയ, അപൂർവങ്ങളായ ഇലചെടികൾ, കുറ്റിമുല്ല, ആമ്പൽ, ആന്തൂറിയം, ജൈവ കൃഷി പ്രദർശന തോട്ടം, അലങ്കാര മത്സ്യ പ്രദർശനം, എല്ലാ ദിവസവും ഭക്ഷ്യമേള എന്നിവയോടൊപ്പം കലാപരിപാടികളും കുട്ടികളുടെ കളിയരങ്ങും, വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. പായസമേള, ദോശ മേള, നിലമ്പൂർ ഫർണിച്ചർ, കാർഷിക ഉപകരണങ്ങൾ, പാലക്കാടൻ രാമചന്ദ്രൻ കത്തികൾ എന്നിവ ഉൾപ്പെടുന്ന വിവിധ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ടെന്ന് ഗോപാൽജി, സജീവ് പരിശവിള, ബാലു, ചക്കാലയിൽ നാസർ, ശശികല എന്നിവര്‍ അറിയിച്ചു

Advertisement