വൈക്കം സത്യാഗ്രഹ ജന്മശദാബ്ദി ആഘോഷ നവോത്ഥാന യാത്രക്ക് ഭരണിക്കാവിൽ സ്വീകരണം നൽകി

Advertisement

ശാസ്താംകോട്ട: പട്ടികജാതിക്കാരും പിന്നോക്ക കാരുമായ അവർണ്ണർക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മുന്നോക്ക കാരായ അവർണ്ണരെ സംഘടിപ്പിച്ച് കൊണ്ട് മന്നത്ത് പത്മനാഭൻ അയിത്തത്തിന് എതിരെ നടത്തിയ സമരമാണ് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളിൽ എടുത്ത് കാണിക്കാനുള്ള പ്രധാന സംഭവമെന്ന് കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു.

എ.ഐ.സി.സി പ്രസിഡൻ്റ് മല്ലികാർജ്ജുന ഖാർ ഖെയെ പങ്കെടുപ്പിച്ച് കൊണ്ട് കെ.പി.സി.സി വൈക്കത്ത് 30 ന് നടത്തുന്നവൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ ത്തിൽ സ്ഥാപിക്കാനുള്ള നവോത്ഥാന നായകരുടെ ചിത്രവുമായിട്ടുള്ള നവോ യാത്രയുമായിഭരണിക്കാവിൽ എത്തിയപ്പോൾ കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കെ.പി.സി.സി വർക്കിങ്ങ് പ്രസിഡൻ്റും ജാഥാ ക്യാപ്റ്റനുമായ കൊടിക്കുന്നിൽ സുരേഷ് എം.പി. ജാഥ ക്യാപ്റ്റൻ കൊടിക്കുന്നിൽ സുരേഷ് എം.പിക്കും ജാഥ അംഗങ്ങളായ കെ.പി.സി.സി ഭാരവാഹികളായ ജി.എസ്.ബാബു, ജി.സുബോധൻ, മരിയാപുരം ശ്രീകുമാർ എന്നിവർക്കും സ്വീകരണം നൽകി.ഡി.സി.സി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശി കുമാരൻ നായർ,ബ്ലോക്ക് പ്രസിഡൻ്റ് മാരായ തുണ്ടിൽ നൗഷാദ്, കെ.സുകുമാരപിള്ള, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കാരുവള്ളിൽ ശശി, വൈ.ഷാജഹാൻ, പി.കെ.രവി, തോമസ് വൈദ്യൻ,കല്ലട ഗിരീഷ്, രവി മൈനാഗപ്പള്ളി, പി.നൂർ ദീൻ കുട്ടി, യു.ഡി.ഫ് ചെയർമാൻ ഗോകുലം അനിൽ , അനുതാജ്, ഉല്ലാസ് കോവൂർ ,ജയശ്രീ രമണൻ, വിദ്യാരംഭം ജയകമാർ, എൻ.സോമൻ പിള്ള, കടപുഴ മാധവൻപിള്ള, രാജു ലോറൻസ്, ചന്ദ്രൻ കല്ലട, അനിൽ പന പെട്ടി, റിയാസ് പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement