പോരുവഴിയിൽ തൊഴിലുറപ്പ് പദ്ധതി തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ശാസ്താംകോട്ട:പോരുവഴി പഞ്ചായത്തിലെ ഇടയ്ക്കാട്ടിൽ തൊഴിലുറപ്പ് പദ്ധതിക്കിടെ സ്ത്രീ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു.
ഇടയ്ക്കാട് സജു ഭവനിൽ മറിയ(45) ക്കാണ് സൂര്യാഘാതമേറ്റത്.വ്യാഴാഴ്ച പോരുവഴി മൂന്നാം വാർഡിൽ റബ്ബർ തോട്ടത്തിൽ ജോലി ചെയ്യവേയാണ് ഇവർക്ക് സൂര്യാഘാതമേറ്റത്.കഴുത്തിനാണ് പൊള്ളലേറ്റത്.എന്നാൽ ഇവർ വിസമ്മതിച്ചതിനാൽ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്ന് മറ്റ് തൊഴിലാളികൾ പറഞ്ഞു.വേദന കലശലായതോടെ ഇന്ന് പോരുവഴി മലനട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവശിപ്പിക്കുകയായിരുന്നു.

Advertisement