സിപിഐ നേതാവ് മനയ്ക്കൽ സോമൻ വാഹനാപകടത്തില്‍ മരിച്ചു

ഓച്ചിറ. സിപിഐ നേതാവ് വാഹനാപകടത്തില്‍ മരിച്ചു. ബി കെ എം യു മുൻ സംസ്ഥാന കമ്മിറ്റി അംഗവും സി പി ഐ ഓച്ചിറ പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി അംഗവുമായ മനയ്ക്കൽ സോമൻ (സോമനാഥൻപിള്ള – 64 )യാണ് കൃഷ്ണപുരത്ത് വെച്ച് നടന്ന വാഹനാപകടത്തിൽ മരിച്ചത്.സി പി ഐ ബ്രാഞ്ച് സെക്രട്ടറിയും, ഓച്ചിറ പരബ്രഹ്മ ക്ഷേത്രഭരണ സമിതി മുൻ അംഗവും, ഓച്ചിറ സർവ്വീസ് സഹകരണ ബാങ്ക് മുൻ ബോർഡ് മെമ്പറും, ആൾ കേരള ഡോക്യുമെൻ്ററി റൈറ്റേഴ്സ് ഓച്ചിറ യൂണിറ്റ് അംഗവുമായിരുന്നു സംസ്കാരം നാളെ (04.03.2023) ഉച്ചയ്ക്ക് 3 മണിക്ക് ഓച്ചിറ പായിക്കുഴിമുറിയിൽ സ്വവസതിയിൽ നടക്കും.

ഭാര്യ – മായാദേവി മക്കൾ – ശാലിനിദേവി.എം.എസ്,ഹരികൃഷ്ണൻ എം.എസ്,ജയകൃഷ്ണൻ.എം.എസ്

മരുമക്കൾ:രാജേഷ്,ഗായത്രി ജയകൃഷ്ണൻ

Advertisement