ഭരണിക്കാവ് – നാലുമുക്ക് റോഡ്പൈപ്പ് ലൈൻ പൊട്ടി തകർന്നു

ശൂരനാട്. പൈപ്പ് ലൈൻ പൊട്ടി റോഡ് തകർന്നു. അടുത്തിടെ ആധുനിക രീതിയിൽ നവീകരിച്ച ഭരണിക്കാവ് – നാലുമുക്ക് റോഡിൽ കോഴി മുക്കിലാണ് പൈപ്പ് ലൈൻ പെട്ടി റോഡ് തകർന്നത്. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. ശാസ്താംകോട്ട ഫിൽറ്റർ ഹൗസിൽ നിന്ന് കക്കാക്കുന്ന് കുടിവെള്ള പദ്ധതിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണ് പെട്ടിയത്. സമീപത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലും വലിയ വെള്ളക്കെട്ടായി. ശക്തമായ ഒഴുക്കിൽ റോഡ് പൂർണമായി തകർന്നു. ടാർ ഇളകി വലിയ കുഴികളായി. തുടർന്ന് വാട്ടർ അതോറിറ്റി അധികൃതർ എത്തി പൈപ്പ് പൂട്ടി. അമിതഭാരം കയറ്റിയ വാഹനങ്ങൾ പോയതാണ് പൈപ്പ് തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

വാട്ടർ അതോറിറ്റി അധികൃതർ ഇന്ന് എത്തി പൈപ്പ് മാറ്റി സ്ഥാപിക്കാനുള പണി തുടങ്ങി. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപെട്ടിരിക്കുകയാണ്.

Advertisement