ഉപതിരഞ്ഞെടുപ്പ്: വോട്ടിങ് വിവരങ്ങൾ ഇങ്ങനെ

കൊല്ലം.ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പ് വോട്ടിങ് ശതമാനം ഇങ്ങനെ. കൊല്ലം കോര്‍പ്പറേഷന്‍ മൂന്നാം ഡിവിഷന്‍ മീനത്തുചേരിയില്‍ 66.43 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 3611 പേര്‍ വോട്ട് ചെയ്തു. വിളക്കുടി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കുന്നിക്കോട് നോര്‍ത്തില്‍ 74.71 ശതമാനം വോട്ട് രേഖപ്പെടുത്തി. 1545 പേര്‍ വോട്ട് ചെയതു. ഇടമുളയ്ക്കല്‍ നാലാംവാര്‍ഡ് തേവര്‍തോട്ടത്ത് 80.16 ശതമാനം പേര്‍ വോട്ടു ചെയ്തു. ആകെ പോള്‍ ചെയ്തത് 1188 പേർ.

Advertisement