കാട്ടിൽകടവ് പാലം നിർമാണം, 44.89കോടി രൂപക്ക് കിഫ്‌ബിയുടെ അനുമതി

ഓച്ചിറ: കാട്ടിൽകടവ് പാലം നിർമാണം. 44.89കോടി രൂപക്ക് കിഫ്‌ബിയുടെ അനുമതി.
സി .ആർ .മഹേഷ്‌ എം എൽ . എ കാട്ടിൽകടവ് പാലം നിർമാണത്തിനായി കിഫ്‌ബി ഫണ്ടിൽ നിന്നും 44.89കോടി രൂപ അനുവദിച്ചതായി സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു. ആലപ്പാട്, കുലശേഖരപുരം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ടി എസ് കനാലിനു കുറുകെയാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ നീളം 100ഉം, വീതി 10മീറ്ററുമാണ്.ഇരു വശങ്ങളിലും പടിഞ്ഞാറുഭാഗത്തു 175മീറ്റർ നീളത്തിലും, കിഴക്ക് 145മീറ്റർ നീളത്തിലും അപ്റോച് റോഡ് നിർമ്മിക്കും. ആലപ്പാട്, ആദിനാട് വില്ലേജുകളിൽ പെട്ട 28.33ആർ ഭൂമിയാണ് ഏറ്റെടുത്തത്. ആദ്യ എസ്റ്റിമേറ്റിൽ ഏറെ മാറ്റം വരുത്തിയാണ് അന്തിമ അനുമതി ലഭ്യമായത്.

ടി എസ് കനാൽ ദേശീയജലപാത ആയതിനാൽ ഉയരമുള്ള ജലയാനങ്ങൾക്ക് തടസ്സം കൂടാതെ കടന്നു പോകാൻ കഴിയത്തക്ക വിധം ഉയരം വർധിപ്പിച്ചും, അഴീക്കൽ പാലത്തിനു സമാനമായ നിർമാണരീതിയും ഉൾപ്പെടുത്തി യാണ്44.89കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുകയും കിഫ്‌ബി യോഗംഅന്തിമ അനുമതി നൽകിയതെന്നും സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു. അന്തിമ അനുമതി ലഭിച്ചതിനാൽ ഉടൻ സാങ്കേതികനുമതി ലഭ്യമാക്കി ടെൻഡർ നടപടി ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു

Advertisement