ഇരു ചക്രവാഹനം തട്ടി അജ്ഞാതൻ മരിച്ചു

അഞ്ചൽ: റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ ഇരുചക്രവാഹനമിടിച്ച് അജ്ഞാതനായ വയോധികൻ മരിച്ചു. അഞ്ചൽ – തടിക്കാട് റോഡിൽ വായനശാല ജംഗ്ഷന്സമീപം ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അപകടം .തടിക്കാട് ഭാഗത്തു നിന്നും അഞ്ചലിലേക്ക് പോയ ബൈക്കാണ് വയോധികനെ ഇടിച്ചത്.
ബൈക്കോടിച്ചു വന്ന യുവാവ് അതു വഴി വന്ന ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടതായി പറയപ്പെടുന്നു.


.ഏറെ നേരത്തിന് ശേഷം അതുവഴി ജീപ്പുമായെത്തിയ തടിക്കാട് സ്വദേശിയാണ് അപകടത്തിൽപ്പെട്ടയാളിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടത്തെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വയോധികനെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ബന്ധുക്കൾ അഞ്ചൽ പൊലീസുമായോ മെഡിക്കൽ കോളേജാശുപത്രിയുമായോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Advertisement