എംഡിഎംഎയുമായി ക്ളാപ്പന സ്വദേശി പിടിയിൽ

Advertisement

കരുനാഗപ്പള്ളി .കൊല്ലം എക്സൈസ് ഐബി നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽകൊല്ലം എക്സൈസ് എൻഫോഴ്സ്മെൻറ് ആൻറ് ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു .ബി.യുടെ നേതൃത്യത്തിലുള്ള പാർട്ടി കരുനാഗപ്പള്ളി റേഞ്ചിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളി ക്ലാപ്പന വില്ലേജിൽ പ്രയാർ തെക്ക് മുറിയിൽ വിഷ്ണു ഭവനം വീട്ടിൽ വിഷ്ണു (28 ) എന്നയാളെ 5 ഗ്രാം എംഡിഎംഎ കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തു.

പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു.ബി, പ്രിവന്റിവ് ഓഫീസർ മനു ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജൂലിയൻ ക്രൂസ്, ശ്രീനാഥ്, അജിത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജാസ്മിൻ ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.കേസ്സിൻ്റെ തുടരാന്വേഷണം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസ് ഏറ്റെടുത്തു.

Advertisement