പുതുതായി നിര്‍മ്മിച്ച അംഗനവാടി കെട്ടിടം അടിച്ചു തകര്‍ത്തയാള്‍ പിടിയില്‍

Advertisement

പുതുതായി നിര്‍മ്മിച്ച അംഗനവാടി കെട്ടിടം അടിച്ചു തകര്‍ത്തയാള്‍ പോലീസ് പിടിയില്‍. പള്ളിത്തോട്ടം ഗാന്ധി നഗര്‍-46, എച്ച് ആന്‍റ് സി കോമ്പൗണ്ടില്‍ ഷാനു (24) ആണ് പള്ളിത്തോട്ടം പോലീസിന്‍റെ പിടിയിലായത്. 28.01.2023 ന് രാവിലെ 10 മണിയോടെ ഇയാള്‍ കുട്ടികള്‍ക്കായി പണി കഴിപ്പിച്ച പുതിയ അംഗനവാടി കെട്ടിടത്തിന്‍റെ താഴത്തെ നിലയിലുള്ള ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന പൈപ്പുകളും മുകളിലത്തെ നിലയിലായി സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കും നശിപ്പിച്ചു. തുടര്‍ന്ന് പള്ളിത്തോട്ടം കൗണ്‍സിലര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പി.ഡി.പി.പി ആക്ട് പ്രകാരം പ്രതിയെ പിടികൂടുകയായിരുന്നു. പള്ളിത്തോട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ഫയാസിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ സ്റ്റെപ്റ്റോ ജോണ്‍, പ്രകാശ്, എസ്.സി.പി.ഒ മാരായ ജഗദീഷ്, ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Advertisement