പടിഞ്ഞാറെ കല്ലട വലിയപാടം സ്വദേശിയായ
യുവാവിനെ ഗുണ്ടാ ആക്ട് പ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി

Advertisement

ശാസ്താംകോട്ട : പടിഞ്ഞാറെ കല്ലട വലിയപാടം ജോബിൻ ഭവനം വീട്ടിൽ ജോബി (23)നെ ഗുണ്ടാ ആക്ട് പ്രകാരം യുവാവിനെ നാടു കടത്തി.അടുത്ത 6 മാസ കാലയളവിൽ കൊല്ലം ജില്ലയിൽ നിന്നും നാടു കടത്തികൊണ്ട് തിരുവനന്തപുരം റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ആർ.നിശാന്തിനിയാണ്
ഉത്തരവിട്ടത്.ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെറീഫ് റൂറൽ എസ്.പി എം.എൽ സുനിലിൽ മുഖാന്തിരം സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.2017 നവംബർ 30ന് ജോബിനും സുഹൃത്തും ചേർന്ന് ഭരണിക്കാവ് ജെ.എം.എച്ച് സ്കൂളിൽ വച്ച് കമ്പിവടി കൊണ്ട് യുവാവിനെ ക്രൂരമായി മർദിച്ചും തല അടിച്ചു പൊട്ടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും 2019 മാർച്ച് 23ന്
രാത്രി 10ന് പനമ്പിൽ ക്ഷേത്ര ഗ്രൗണ്ടിൽ വച്ച് ഇയ്യാളും കൂട്ടുകാരും ചേർന്ന് പ്രദേശവാസിയെ വടിവാൾ കൊണ്ട് വെട്ടിയും മുളവടി കൊണ്ട് ദേഹോപദ്രവം ഏല്പിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.2021 മാർച്ച് 11ന് രാത്രിയിൽ ജോബിനും കൂട്ടുകാരനും ചേർന്ന് പോലീസിൽ പരാതി കൊടുത്തതിന്റെ വൈരാഗ്യത്തിൽ യുവാവിനെ ബൈക്കിന്റെ ചെയിൻ കൊണ്ട് തലയിലും ശരീരത്തിനും മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
ഇതേ വർഷം ആഗസറ്റിൽ വൈകിട്ട് 7 മണിക്ക് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വച്ച് ജോബിന്റെ കഞ്ചാവ് കച്ചവടം പോലീസിൽ അറിയിച്ചതിലുള്ള വൈരാഗ്യം കാരണം പുതിയകാവ് സ്വദേശിയായ ടിപ്പർ ഡ്രൈവറെ കൈവള കൊണ്ടും പാറ കല്ല് കൊണ്ടും തലയിൽ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും
കഴിഞ്ഞ നവംബർ 11ന് വിളന്തറ മായറാം എസ്റ്റേറ്റിനു സമീപം വച്ച് ബൈക്ക് റൈസിങ് നടത്തിയത് ചോദ്യം ചെയ്ത യുവാവിനെ ഇടികട്ട കൊണ്ട് തലയ്ക്കു അടിച്ചു പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്.

Advertisement