കൊല്ലം പ്രാദേശിക ജാലകം

Advertisement

കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷൻ -റയിൽവേ സ്റ്റേഷൻ റോഡ് നവീകരണത്തിന് എം എൽ എ ഫണ്ടിൽ നിന്നും 82ലക്ഷം

കരുനാഗപ്പള്ളി. ടൗൺ പ്രേദേശത്തെ പ്രധാന റോഡുകളിൽ ഒന്നായ ഹൈസ്കൂൾ ജംഗ്ഷൻ -റെയിൽവേ സ്റ്റേഷൻ റോഡ് അതിനൂതനസാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്നതിനു എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 82ലക്ഷം രൂപ അനുവദിച്ചതായി സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു. റെയിൽവേ സ്റ്റേഷനിലിക്ക്പോകാനായി യാത്രക്കാർ ഏറെ ആശ്രയിക്കുന്ന പ്രധാന റോഡ് ആയതിനാലും,നിരവധി സംഘടനകൾറോഡിന്റെ ശോചനീയ അവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യ പെട്ടതിനാലും ആണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചതെന്നുഎം എൽ എ അറിയിച്ചു.

റോഡിന്റെ ഹൈസ്കൂൾ ജംഗ്ഷൻ മുതൽ മുണ്ടക്ക പ്പാടം വയൽ ഭാഗം വരെ പൂർണമായും കോൺക്രീറ്റും, തുടർന്നുള്ള അവസാന ഭാഗം ബി എം ബി സി യുമായാണ് റോഡ് നിർമാണം നടത്തുന്നത്. കൂടാതെ മൂന്ന് വർഷ പരിപാലന കരാർ പ്രകാരമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളതെന്നും എം എൽ എ അറിയിച്ചു. സാങ്കേതികനുമതി ലഭ്യമാ ക്കി ഉടൻ ടെൻഡർ ചെയ്തു നിർമാണം ആരംഭിക്കുമെന്നും അറിയിച്ചു.

ശ്രീകുമാര്‍ രക്തസാക്ഷിദിനം എംഎ ബേബി ചവറയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു

ചവറ.ശ്രീകുമാര്‍ രക്തസാക്ഷിദിനം എംഎ ബേബി ആദരാഞ്ജലി അര്‍പ്പിച്ചു. ചവറയിലെ വീട്ടിലെത്തിയാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി സമൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്. വീട്ടിലെത്തി മാതാവിനെയും ബന്ധുക്കളെയും സന്ദര്‍ശിച്ച് വിശേഷങ്ങള്‍ തിരക്കിയാണ് അദ്ദേഹം മടങ്ങിയത്.

അഴീക്കൽ സ്വദേശിനി നയനാസൂര്യയുടെ മരണം;
അന്വേഷണം സിബിഐയ്ക്ക് വിടണം: കെ.സി.വേണുഗോപാല്‍ എംപി

ഓച്ചിറ : യുവസംവിധായികയും അഴീക്കൽ സ്വദേശിനിയുമായ  നയനാസൂര്യയുടെ മരണവുമായി ബന്ധപ്പെട്ട് കേരള പോലീസിന്റെ അന്വേഷണത്തില്‍ ദുരൂഹത നിലനിൽക്കുന്നതിനാല്‍ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി മുഖ്യമന്ത്രിക്ക് കത്തു നല്‍കി.

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് നയന സൂര്യയെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കേരള പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചെങ്കിലും കാര്യമായ ഒരു പുരോഗതിയും ഉണ്ടായില്ല.

കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്ന് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. പോലീസ് നടത്തിയ മൃതദേഹ പരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീറ്റര്‍ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

കൂടാതെ അടിവയറ്റില്‍ മര്‍ദ്ദനമേറ്റതായി  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പോലീസ് അത് അന്വേഷിച്ചില്ലെന്നും നയന സൂര്യയുടെ സുഹൃത്തുക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്. നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉന്നയിക്കുന്ന ആരോപണം ഗൗരവതരമാണ്. അവര്‍ പോലീസ് അന്വേഷണത്തില്‍ അവിശ്വാസം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തിലൂടെ മാത്രമെ സത്യം പുറത്തുവരൂ. പോലീസിന്റെ മൃതദേഹ പരിശോധനയിലേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലേയും വൈരുദ്ധ്യവും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒന്നും കണ്ടെത്താന്‍ കഴിയാത്തതും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു.
നയനാസൂര്യയുടെ മരണത്തില്‍ ബന്ധുക്കളുടെ സംശയം ദുരീകരിക്കാനും സത്യം കണ്ടെത്താനും സിബിഐ അന്വേഷണം നടക്കണം

ദേവാലയത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ ആള്‍ പിടിയില്‍

ദേവാലയത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ ആളെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. കടപ്പാക്കട പീപ്പിള്‍സ് നഗര്‍-70 ല്‍ മക്കാനി ഷിബു എന്ന ഷിബു(39) ആണ് പോലീസിന്‍റെ പിടിയിലായത്. പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ കടപ്പാക്കട സെന്‍റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ രണ്ട് വഞ്ചികളാണ് ഇയാള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഏകദേശം 5000 രൂപയോളം മേഷണം പോയിട്ടുള്ളതായാണ് പള്ളി ഭാരവാഹികള്‍ പറയുന്നത്. ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങളുടേയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവിനെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിക്കുകയും ചെയ്യ്തു.

ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതിയെ പോലീസിന്‍റെ നിരന്തര നിരീക്ഷണത്തിലൂടെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി മോഷണ കേസുകളില്‍ മുമ്പും പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യ്തിട്ടുള്ള ആളാണ് അറസ്റ്റിലായ ഷിബു. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ അരുണ്‍.ജി യുടെ നേതൃത്വത്തില്‍ എസ്.ഐ രഞ്ജു, ജി.എസ്.ഐ മാരായ സാല്‍ട്രസ്, ജോസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

യുവതിയെ ലൈംഗിക അതിക്രമം നടത്തി, ആള്‍ പിടിയില്‍

ചവറ.യുവതിയെ ലൈംഗിക അതിക്രമം നടത്തി മാനഹാനി വരുത്താന്‍ ശ്രമിച്ച ആളെ പോലീസ് പിടികൂടി. പന്മന വടുതല, സനില്‍ ഭവനില്‍ സനല്‍(36) ആണ് ചവറ പോലീസിന്‍റെ പിടിയിലായത്. മീന്‍ കച്ചവടക്കാരനായ പ്രതി കഴിഞ്ഞ ദിവസം ഉച്ചയോടെ മദ്യലഹരിയില്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയം നോക്കി എത്തിയ പ്രതി യുവതിയെ അസഭ്യം വിളിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യ്തു.

എന്നാല്‍ യുവതി പെട്ടന്ന് വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ലൈംഗിക ചുവയോടെ മറ്റുള്ളവര്‍ കേള്‍ക്കെ അസഭ്യ വര്‍ഷം നടത്തിയ പ്രതി മുമ്പും ഫോണിലൂടെയും മറ്റും യുവതിയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യ്ത ചവറ പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചവറ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ നൗഫലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

കുന്നത്തൂരിന്റെ പ്രാദേശിക ചരിത്ര രചന നടത്താൻ കുട്ടികളുടെ ശില്പശാല

ശാസ്താംകോട്ട: സമഗ്ര ശിക്ഷാ കേരളം,ശാസ്താംകോട്ട ബിആർസിയുടെ നേതൃത്വത്തിൽ ‘പാദമുദ്രകൾ’ എന്ന പേരിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രാദേശിക ചരിത്ര നിർമ്മാണത്തിൽ ശില്പശാല സംഘടിപ്പിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു.പ്രാദേശിക ചരിത്ര രചനയുടെ രീതിശാസ്ത്രം – എന്ന വിഷയത്തിൽ ശാസ്താംകോട്ട കെഎസ്എം ഡി.ബി കോളേജ് ഹിസ്റ്ററി വിഭാഗം മേധാവി ലജിത്.വി.എസ് മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക്‌ പഞ്ചായത്തംഗം തുണ്ടിൽ നൗഷാദ് അധ്യക്ഷത വഹിച്ചു.

പാദമുദ്രകൾ’ എന്ന പേരിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രാദേശിക ചരിത്ര നിർമ്മാണത്തിൽ ശില്പശാലയുടെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.അൻസർ ഷാഫി നിർവഹിക്കുന്നു

ബിപിസി കിഷോർ.കെ .കൊച്ചയ്യം പദ്ധതി വിശദീകരണം നടത്തി.എഇഒ സുജാകുമാരി പി.എസ് മുഖ്യാതിഥിയായിരുന്നു.ടൗൺ വാർഡ് മെമ്പർ രജനി,ബിആർസി പരിശീലകരായ ബി.ഭവ്യബാല,വി.എൽ അഭിലാഷ് എന്നിവർ നേതൃത്വം നൽകി.രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയിൽ വിവിധ സെഷനുകളിലായി വിവിധ ആർ.പിമാർ കുട്ടികളുമായി സംവദിക്കും.

കോൺഗ്രസ്സ് കരിദിനം ആചരിച്ച് പ്രതിഷേധ പ്രകടനം നടത്തി
ശാസ്താംകോട്ട: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ച് പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

പ്രതിഷേധ പ്രകടനവും യോഗവും ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. തോമസ് വൈദ്യൻ, പി.എം. സെയ്ദ് , എസ്.രഘുകുമാർ , തടത്തിൽ സലിം, തച്ചി രേഴ് ത്ത് സോമൻ പിള്ള , ഷാജി ചിറ ക്കുമേൽ ,മനാഫ് മൈനാഗപ്പള്ളി, കൊയ് വേലി മുരളി, വി.എൻ.സദാശിവൻ പിള്ള , ചിത്രലേഖ, ജോൺസൺ വൈദ്യൻ, ജോസ് വടക്കടം , പി. അൻസർ, ശാന്തകുമാരി ,അനികുട്ടൻ, മുളവൂർ സതീശ്, ഷിജ് നനൗഫൽ, അമ്പിളി ,സുരീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

പൊടിമൂലം പൊറുതിമുട്ടി, പൂയപ്പള്ളി –പൊങ്ങോട് റോഡ് പുനർ നിർമ്മാണത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം

കൊല്ലം. ജില്ലയിലെ വെളിയം പൂയപ്പള്ളി പഞ്ചായത്തുകൾ ബന്ധിപ്പിക്കുന്ന പൂയപ്പള്ളി –പൊങ്ങോട് റോഡാണ്. റോഡ് പുനർ നിർമ്മാണ ത്തിനായി മാസങ്ങൾക്കു മുമ്പ് മെറ്റലും പാറപ്പൊടിയും കൊണ്ടു വന്ന് നിരത്തി.


പൊതുവേ ജന സാന്ദ്രത കൂടിയ ഈ പ്രദേശത്തെ റോഡിനു ഇരുവശവും താമസിക്കുന്നവർക്കും കാൽ നട യാത്രക്കാർക്കും വാഹനം പോകുമ്പോഴും, കാറ്റ് വീശുമ്പോഴും റോഡിൽ നിന്നും ഉയരുന്ന പൊടി ശല്യം വിവരണാതീതമാണ്.

മയക്കുമരുന്നിനെതിരെ കേരള കോൺഗ്രസ്‌ (എം) മോചനജ്വാല

അഞ്ചാലുംമൂട്.കേരള കോൺഗ്രസ്‌ (എം) സംസ്ഥാനവ്യാപകമായി നടത്തിവരുന്ന മയക്കുമരുന്ന് ലഹരിക്കെതിരെ ഉള്ള അഞ്ചാലുംമൂട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചാലുംമൂട് ടൗണിൽ നടത്തിയ മോചനജ്വാല കേരള കോൺഗ്രസ്‌ (എം) സംസ്ഥാന സെക്രട്ടറിയെറ്റ് മെമ്പർ എ ഇക്ബാൽകുട്ടി ഉത്ഘാടനം ചെയ്തു.

നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ജി ഗോപകുമാർ ആദ്യക്ഷൻ ആയിരുന്നു. ഇഞ്ചാണി ഗോപാലകൃഷ്ണപിള്ള, മണ്ണൂർ രാമകൃഷ്ണപിള്ള,മോഹൻ ജി ഗോപി, കെ സുനിൽകുമാർ, അബ്ദുൽറഷീദ്, കെ. മോഹൻ, പി രമേശൻ, പി എസ് മനീഷലാൽ. അഞ്ചോഗ്രിക്ക്, ബിജു കുമാർ എന്നിവർ പ്രസംഗിച്ചു.

Advertisement