മൈനാഗപ്പള്ളി മിലാദേ ശെരീഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന സഹവാസ ക്യാംപ് തൊടിയൂര്‍ വേങ്ങറ എല്‍പി സ്‌കൂളില്‍

Advertisement

കരുനാഗപ്പള്ളി. മൈനാഗപ്പള്ളി മിലാദേ ശെരീഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാംപ് തൊടിയൂര്‍ വേങ്ങറ എല്‍പി സ്‌കൂളില്‍ ആരംഭിച്ചു.
ലഹരി വിരുദ്ധ പ്രചാരണമാണ് ക്യാംപിന്റെ മുഖ്യപ്രവര്‍ത്തനം. ഹരിത സംസ്‌കൃതി,തേന്‍ കനി,ഗ്രാമദീപം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വെളിച്ചം 2022 എന്ന പേരിലാണ് ഈ വര്‍ഷത്തെ ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. പിടിഎ പ്രസിഡന്റ് എന്‍ അഷറഫിന്റെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടനം സമ്മേളനം ശ്രീ സിആര്‍ മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഓ്ചിറ ബോളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ ടി രാജീവ് ,ഗ്രാമപഞ്ച്യത്ത് അംഗങ്ങളായ തൊടിയൂര്‍ വിജയന്‍, കെ ധര്‍മ്മ ദാസ്, പ്രിന്‍സിപ്പല്‍ സിഎസ് ലത,സ്റ്റാഫ് സെക്രട്ടറി കല്ലട ഗിരീഷ്,പ്രോഗ്രാം ഓഫിസര്‍ ഷാഹീറ,സിഎസ് വരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement