ബൈക്ക് മോഷണം; പ്രതി അറസ്റ്റില്‍

കൊല്ലം. റെയില്‍വേ റണ്ണിംഗ് റൂമിന് സമീപത്ത് നിന്നും മോട്ടോര്‍ ബൈക്ക് മോഷ്ടിച്ചെടുത്ത പ്രതി പോലീസ് പിടിയിലായി. മരുത്തടി, കന്നിമേല്‍, ചടയന്‍ തറ തെക്കതില്‍, പത്രോസ് മകന്‍ പ്രിന്‍സ്(24) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. കിളികൊല്ലൂര്‍, മങ്ങാട് വലിയവിള തെക്കതില്‍ വീട്ടില്‍ സന്തോഷിന്‍റെ ബൈക്കാണ് ഈ മാസം 17 ന് പ്രതി മോഷ്ടിച്ചെടുത്തത്.

റെയില്‍വേ റണ്ണിംഗ് റുമില്‍ താത്ക്കാലിക ജീവനക്കാരനായി ജോലി ചെയ്യ്ത് വരുന്ന സന്തോഷ് റോഡരികില്‍ സൂക്ഷിച്ചിരുന്ന വാഹനം പ്രതി തന്ത്രപരമായി മോഷിച്ചെടുത്ത് കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് സന്തോഷിന്‍റെ പരാതിയില്‍ കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടേയും മറ്റ് സാഹചര്യ തെളിവുകളുടേയും സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അരുണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Advertisement