രാത്രി ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം; പ്രതി അറസ്റ്റില്‍

Advertisement

കരുനാഗപ്പള്ളി . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിലായി. കരുനാഗപ്പള്ളി ആദിനാട് നോര്‍ത്ത്, പണിക്കവീട്ടില്‍ സജികുമാര്‍(39) ആണ് പോലീസിന്‍റെ പിടിയിലായത്.

അതിജീവിതയുടെ വീട്ടില്‍ അര്‍ദ്ധരാത്രി അതിക്രമിച്ച് കയറിയാണ് ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്. കിടപ്പ്മുറിയില്‍ ജനലിനോട് ചേര്‍ന്നുള്ള കട്ടിലില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ഇയാള്‍ ജനലിനുള്ളിലൂടെ കൈകടത്തി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്ത കരുനാഗപ്പള്ളി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജു.വി യുടെ നേതൃത്വത്തില്‍ എസ്.ഐ സുജാതന്‍പിള്ള എസ്.സി.പി.ഒ രാജീവ് സിപിഒ മാരായ രതീഷ്, വൈശാഖ്, നൗഫന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement