വഴിയിടം വഴിയാധാരം, വെള്ളവും വെളിച്ചവുമില്ലാത്തതിനാല്‍ തുറക്കാനാവാതെ മൈനാഗപ്പള്ളിയിലെ വഴിയോര വിശ്രമകേന്ദ്രം

Advertisement

ശാസ്താംകോട്ട : പൊതുജനത്തിന് ഉപകാരപ്രദമാകേണ്ട വഴിയോര വിശ്രമകേന്ദ്രം വൈദ്യുതി – ജല – പൊതുമരാമത്ത് വകുപ്പുകളുടെ നിസ്സംഗതമൂലം അടഞ്ഞ് കിടക്കുന്നു.മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച വിശ്രമകേന്ദ്രമാണ്
വൈദ്യുതിയും വെള്ളവും ലഭിക്കാത്തതിനെ തുടർന്ന് തുറന്ന് കൊടുക്കാൻ കഴിയാത്തത്.കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ
മൈനാഗപ്പള്ളി റെയിൽവേ ഗേറ്റിന് സമീപം നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രത്തിനാണ് ഈ ദുരവസ്ഥ.ശുചിത്വമിഷൻ 2021-22
വർഷത്തെ പദ്ധതിയിൽപ്പെടുത്തി 18 ലക്ഷം രൂപയിലധികം ചെലവഴിച്ചാണ് പഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം നിർമ്മിച്ചത്.4 മാസം മുമ്പ് തന്നെ മുഴുവൻ പണികളും പൂർത്തിയാക്കി.തുടർന്ന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ജില്ലാ പഞ്ചായത്ത് വഴി അപേക്ഷ സമർപ്പിച്ചങ്കിലും നടപടികളിലെ കാലതാമസം മൂലം വൈദ്യുതി കണക്ഷൻ ലഭിക്കുന്നത് വൈകുകയാണ്.വാട്ടർ കണക്ഷൻ നൽകാൻ ജലസേചന വകുപ്പും തയ്യാറായിട്ടില്ല.

റോഡ് മുറിച്ച് കണക്ഷൻ എടുക്കേണ്ടതിനാൽ ഇതിന് വേണ്ടി അപേക്ഷ സമർപ്പിച്ചങ്കിലും പൊതുമരാമത്ത് വകുപ്പ് അറങ്ങാപ്പാറനയമാണ് സ്വീകരിച്ചതാണ് ഇതിന് കാരണം. ഇതിനാൽ അഞ്ച് ശുചിമുറികളും ക്യാൻ്റീൻ നടത്താനുള്ള സൗകര്യങ്ങളും അടക്കം നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം തുറക്കുന്നത് നടപടികളിലെ നൂലാമാലകൾ മൂലം വൈകുകയാണ്.

Advertisement