കൊല്ലം കോടതി സമുച്ചയം ഉടൻ യാഥാർഥ്യമാകുംഃ മന്ത്രി കെഎൻ ബാലഗോപാൽ

Advertisement

കൊല്ലം . കൊല്ലത്തേ കോടതി സമുച്ചയം അതിവേഗം നിർമ്മാണം പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് പുതിയതായി ഒട്ടേറെ കോടതികൾ അനുവദിച്ചത് സർക്കാർ നയത്തിൻറെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. ജഡ്ജി നിയമനത്തിന് നാഷണൽ ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കണം എന്നാണ് ഇടതുനയം. നിലവിലെ കൊളീജിയം സംവിധാനത്തിന് പരിമിതികൾ ഉണ്ട്.ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നതടക്കം ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ ചെറുക്കപ്പെടേണ്ടതാണ്.

അഡ്വ.കെ സോമപ്രസാദ്,AILU സംസ്ഥാന സെക്രട്ടറി അഡ്വ.സി.പി.പ്രമോദ്, അഡ്വ. ഐഷാ പോറ്റി, അഡ്വ.പാരിപ്പള്ളി ആർ രവീന്ദ്രൻ,അഡ്വ. ഇ ഷാനവാസ്ഖാൻ, അഡ്വ.കെ.പി. സജിനാഥ്,അഡ്വ.ബി.ഷംനാദ് എന്നിവർ സംസാരിച്ചു. അഡ്വ.ഓച്ചിറ എൻ.അനിൽകുമാർ പ്രസിഡണ്ടായും അഡ്വ. പി.കെ.ഷിബു സെക്രട്ടറി ആയും അഡ്വ.സുമലാൽ ട്രഷററായും 51 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

Advertisement