ടാർ മിശ്രണ യൂണിറ്റ് : സത്യാഗ്രഹ സമരം പത്ത് ദിവസം പിന്നിട്ടു

Advertisement

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കടപ്പാക്കുഴിയിൽ മെറ്റൽ ക്രഷർ കമ്പനി കേന്ദ്രീകരിച്ച് ടാർ മിശ്രണ യൂണിറ്റ് തുടങ്ങുവാനുള്ള നീക്കത്തിനെതിരെ ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹം പത്താം ദിവസം പിന്നിട്ടു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഓരോ വാർഡിൽ നിന്നുള്ളവരാണ് സമരത്തിൽ പങ്കാളികളാകുന്നത്. പത്താം ദിവസത്തെ സമരം ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്യ്തു .

ഗ്രാമപ്രദേശങ്ങളിലെ ജനവാസ മേഖലകളിൽ ടാർ മിശ്രണ യൂണിറ്റ് പോലുള്ള സംരംഭങ്ങൾക്ക് അനുമതി കൊടുക്കുമ്പോൾ ജനങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും, പടിഞ്ഞാറെ കല്ലടയിലെ ടാർ മിശ്രണ യൂണിറ്റിന് ചെറുകിട വ്യവസായത്തിനായി നൽകിയ അനുമതി യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണെന്നും, അത് പിൻവലിക്കണമെന്നും ഉല്ലാസ് കോവൂർ ആവശ്യപ്പെട്ടു. അഡ്വ ബി തൃദീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വി രതീഷ് , ഗോപാലകൃഷ്ണപിള്ള, കെ സുധീർ, സുരേഷ് ചന്ദ്രൻ, ഓമനക്കുട്ടൻ പിള്ള, കെ എസ് ഷിബുലാൽ, കൊച്ചു മണി, ശിവകുമാർ , കൃഷ്ണകുമാർ, കലാധരൻ പിള്ള, ബാലചന്ദ്രപ്രസാദ്, ഷീജ തുടങ്ങിയവർ സംസാരിച്ചു.

Advertisement