കൂലി വർദ്ധനവ് ആവശ്യപ്പെട്ട് കശുവണ്ടി
തൊഴിലാളികൾ ഫാക്ടറി ഉപരോധിച്ചു

Advertisement

കുന്നത്തൂർ : കൂലി വർദ്ധനവ് നടപ്പാക്കണമെന്നും ഇഎസ്ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കശുവണ്ടി തൊഴിലാളികൾ സമരത്തിലേക്ക്.ഇതിന്റെ ഭാഗമായി ശനിയാഴ്ച കൊല്ലം കുന്നത്തൂർ മുപ്പതാം നമ്പർ കോർപറേഷൻ ഫാക്ടറി തൊഴിലാളികൾ ഉപരോധിച്ചു.ജീവനക്കാരെ ഉൾപ്പെടെ അകത്തേക്ക് കയറ്റാതെയാണ് ഉപരോധ സമരം ആരംഭിച്ചത്.എന്നാൽ
സിഐടിയു യൂണിയനിൽപ്പെട്ട ചില നേതാക്കളെത്തി ബലമായി ജീവനക്കാരെയും തങ്ങളുടെ യൂണിയനിൽപ്പെട്ട ചുരുക്കം തൊഴിലാളികളെയും അകത്ത് പ്രവേശിപ്പിച്ചത് പ്രതിഷേധം ശക്തമാക്കി.

വൈകിട്ട് 6 കഴിഞ്ഞിട്ടും സ്ത്രീ തൊഴിലാളികൾ ഫാക്ടറിക്ക് അകത്ത് കയറിയവരെ പുറത്തിറങ്ങാൻ അനുവദിച്ചില്ല.ശാസ്താംകോട്ടയിൽ നിന്നും പോലീസ് എത്തി ചർച്ച നടത്തിയ ശേഷമാണ് തൊഴിലാളികൾ ഇവരെ പുറത്തിറങ്ങാൻ അനുവദിച്ചത്.തിങ്കളാഴ്ച മുതൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.അതിനിടെ കുന്നത്തൂരിൽ ആരംഭിച്ച സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസും ഐഎൻടിയുസിയും രംഗത്ത് എത്തിയിട്ടുണ്ട്.

Advertisement