ശാസ്താംകോട്ട, പോരുവഴി,കുന്നത്തൂർ മൂന്ന് സ്മാർട്ട് വില്ലേജ് ഓഫീസുകൾ വ്യാഴാഴ്ച മന്ത്രി കെ രാജൻ നാടിന് സമർപ്പിക്കും

ശാസ്താംകോട്ട: കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ പണി പൂർത്തീകരിച്ച മൂന്ന് സമാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും പവിത്രേശ്വരം വില്ലേജ് ഓഫീസിന്റ ശിലാസ്ഥാപനവും ഇന്ന്(വ്യാഴം) നടക്കും.ശാസ്താംകോട്ട, പോരുവഴി,കുന്നത്തൂർ വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനമാണ് നടക്കുക.രാവിലെ 9ന് ശാസ്താംകോട്ട, 9.30ന് പോരുവഴി,10.30ന് കുന്നത്തൂർ വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിക്കും.

കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാം.കെ.ഡാനിയൽ,കൊല്ലം അഡീഷണൽ ഡിസ്റ്റിക് മജിസ്ട്രേറ്റ് ആർ.ബീഹാറാണി,ജില്ലാ കളക്ടർ അഫ്സാന പർവീൺ,സബ് കളക്ടർ മുകുന്ദ് ഠാകൂർ,ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അൻസർ ഷാഫി തുടങ്ങിയവർ സംസാരിക്കും.46 ലക്ഷം രൂപാ വീതം ചെലവഴിച്ചാണ് വില്ലേജ് ഓഫീസുകൾക്ക് സ്മാർട്ട് കെട്ടിടം നിർമ്മിച്ചത്.സംസ്ഥാന നിർമ്മിതികേന്ദ്രമാണ് കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്.

Advertisement