ഏട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം നാളെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനല്‍ അഷ്ടമുടി കായലില്‍

Advertisement


  കൊല്ലം.ഏട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും ഇന്ന്  (നവംബര്‍ 26) ഉച്ചയ്ക്ക് 1.30 മുതല്‍ അഷ്ടമുടി കായലില്‍.  ജലോത്സവത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍  നിര്‍വഹിക്കും. എം.മുകേഷ് എം.എല്‍.എ അദ്ധ്യക്ഷനാകും. മേയര്‍ പ്രസന്ന ഏണസ്റ്റ് പതാക ഉയര്‍ത്തും, മാസ്സ് ഡ്രില്‍ ഫ്‌ലാഗ് ഓഫ്  എന്‍. കെ പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിക്കും.


എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ. എം ആരിഫ്, എം.എല്‍.എമാരായ ഡോ. സുജിത്ത് വിജയന്‍പിള്ള, ജി.എസ് ജയലാല്‍, പി.സി വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, പി. റ്റി.ബി.ആര്‍. എസ് സെക്രട്ടറി എന്‍. പീതാംബരക്കുറുപ്പ് തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടര്‍ അഫ്‌സാന  പര്‍വീണ്‍, കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. എസ് ശ്രീനിവാസ്, ഡയറക്ടര്‍  പി. ബി നൂഹ്, ഡെപ്യൂട്ടി ഡയറക്ടര്‍  ടി.വി പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

സമാപന സമ്മേളനം  മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.  എം.നൗഷാദ് എം.എല്‍.എ അദ്ധ്യക്ഷനാകും.  എം എല്‍.എമാരായ കെ.ബി ഗണേഷ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, പി.എസ്. സുപാല്‍, സി.ആര്‍ മഹേഷ്, സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍,  സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്   എക്‌സ്. ഏണസ്റ്റ്, കോര്‍പ്പറേഷന്‍  സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷര്‍, സാംസ്‌കാരിക -രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisement