വിമുക്തി – തീരദേശ ഫുട്ബാൾ മത്സരം- സിഎഫ്എ ചെറിയഴീക്കൽ ജേതാക്കൾ

Advertisement

കരുനാഗപ്പള്ളി.യുവാക്കളിൽ കടന്നു കൂടിയിരിക്കുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിനും യുവാക്കളുടെ കഠിനാധ്വാനം, ചിന്താ ശേഷി, കർമ്മശേഷി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കരുനാഗപ്പള്ളി എക്സൈസിന്റെ നേതൃത്വത്തിൽ “NO TO DRUGS” എന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തീരദേശമേഖലയായ ആലപ്പാട് ഗ്രാമപഞ്ചായത്തിലെ പ്രമുഖ ഫുട്ബോൾ ക്ലബുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ഫുട്ബാൾ മത്സരത്തിന്റെ ഫൈനലിൽ പണ്ടാരതുരുത്ത് പ്രബോധിനി എഫ്.സി.യെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ചെറിയഴീക്കൽ സി.എഫ്.എ വിജയികളായി.

ടൂർണമെന്റിന്റെ ഉദ്ഘാടനം ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.യു. ഉല്ലാസ് നിർവഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ദീപ്തി രവീന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളത്തിൽ കരുനാഗപള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.പി.ശിവപ്രസാദ് സ്വാഗതം പറഞ്ഞു. സമാപന സമ്മേളത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാന ദാനവും ക്യാഷ് അവാർഡു വിതരണവും ബഹുമാനപ്പെട്ട കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ.മഹേഷ് നിർവഹിച്ചു. യോഗത്തിൽ വിമുക്തി കൊല്ലം ജില്ലാ മാനേജർ വി.രാജേഷ് മുഖ്യാതിഥിയായി. എക്സൈസ് ഇൻസ്പെക്ടർ എസ്.മധുസൂദനൻ പിള്ള, പ്രിവന്റിവ് ഓഫീസർമാരായ വിജിലാൽ,പി.എൽ. അജയകുമാർ.പി.എ. അജിത് അനിൽകുമാർ.എസ്, ഷെറിൻ രാജ് എസ്.ആർ, എന്നിവർ പങ്കെടുത്തു. സജികുമാർ വൈ,അനില്‍കുമാര്‍,ഷെറിന്‍രാജ് എന്നിവര്‍പങ്കെടുത്തു

Advertisement