കാർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു

ഓയൂർ: കാർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി പാണയത്ത് വാടകയ്ക്ക് താമസിക്കുന്ന വെളിയം പരുത്തിയറ ലാൽ ശ്രീയിൽ ശ്രീലാൽ (23) ആണ് പിടിയിലായത്. വാപ്പാല കളപ്പിലക്ഷ്മി മംഗലത്ത് അരവിന്ദന്റെ ഉടമസ്ഥതയിലുള്ള KL-02 AJ 5044 രജിസ്റ്റർ നമ്പരിലുള്ള ഫോർഡ് ഫിഗോ കാർ വിൽപ്പനക്കായ് വെളിയം വാളിയോട് തണ്ണേറ്റ് പുത്തൻ വീട്ടിൽ രതീഷിന് കൈമാറിയിരുന്നു. രതീഷിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കഴിഞ്ഞ 13-ാം തീയതി രാത്രിയിലാണ് മോഷണം പോയത്. തുടർന്ന് പൂയപ്പള്ളി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മോഷണം പോയ കാറിന്റെ ക്രിത്രിമ താക്കോൽ കൊട്ടാരക്കരയിൽ നിന്നും നിർമ്മിച്ചതായി കണ്ടെത്തി. തുടർന്ന് ശ്രീലാലിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച്

നടത്തിയ അന്വേഷണത്തിൽ കാർ തമിഴ് നാട്ടിലേക്ക് കടത്തിക്കൊണ്ട് പോയി മേട്ടുപാളയത്ത് വിൽപ്പന നടത്തിയതായി മനസിലാക്കുകയും പൂയപ്പള്ളി സിഐ ബിജുവിന്റെ നിർദ്ദേശപ്രകാരം എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാലക്കാട്ടുനിന്നുമാണ് ശ്രീലാലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കായ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement