ബൈക്ക് മോഷ്ടിച്ചെടുത്ത് മുങ്ങി, ഉടമ പിൻതുടർന്ന് പിടികൂടി

Advertisement

കൊല്ലം. കോട്ടമുക്കിൽ കടയുടെ മുൻവശം നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചെടുത്ത് മുങ്ങാൻ ശ്രമിച്ച പ്രതിയെ ഉടമ പിൻതുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഉമയനല്ലൂർ തൊണ്ട്മുക്ക് സജു മൻസിലിൽ സജു(27) ആണ് അറസ്റ്റിൽ ആയത്. കോട്ടയ്ക്കകം നഗർ 133-ൽ കേളേത്ത് പടിഞ്ഞാറ്റതിൽ രാജന്റെ ബൈക്കാണ് പ്രതി മോഷ്ടിച്ചെടുത്ത് കടന്നുകളയാൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം കോട്ടമുക്കിലുള്ള കടയിൽ നിന്നും രാജൻ സാധനം വാങ്ങാൻ കയറിയ സമയം പ്രതി ബൈക്ക് മോഷ്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബൈക്ക് മോഷണം പോയെന്ന് മനസ്സിലാക്കിയ രാജൻ ഉടൻ തന്നെ മറ്റൊരു വാഹനത്തിൽ ഇയാളെ പിൻതുടരുകയായിരുന്നു.

കൊല്ലം ബീച്ചിന് സമീപത്ത് വച്ച് മോഷ്ടാവിനേയും മോഷ്ടിച്ചെടുത്ത ബൈക്കും തിരിച്ചറിഞ്ഞ രാജൻ വിവരം ഉടൻ തന്നെ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും, ഇൻസ്‌പെക്ടർ ഷഫീക്കിന്റെ നിർദ്ദേശപ്രകാരം എസ്.ഐ മാരായ അനീഷ്, ലത്തീഫ്, ഷമീർ എന്നിവർ ഉടൻ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയും ചെയ്യ്തു.

Advertisement