ആദിനാട്അഞ്ചു ലക്ഷത്തിലേറെ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Advertisement

കരുനാഗപ്പള്ളി. കൊല്ലം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി റേഞ്ചിലെ ആദിനാട് വടക്ക് ഭാഗത്തു നടത്തിയ പരിശോധനയിലാണ് അഞ്ചു ലക്ഷം രൂപ വിലവരുന്ന 15000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടിയത്. വീട്ടിൽ വിൽപനക്കായി സൂക്ഷിച്ചു വച്ചതിന് കരുനാഗപ്പള്ളി താലൂക്കിൽ കുലശേഖര പുരം വില്ലേജിൽ ആദിനാടു വടക്ക് മുറിയിൽ നസി മൻസിലിൽ സൈനുദ്ദീൻ കുഞ്ഞ് മകൻ നിസാം (48 ) എന്നയാൾക്കെതിരെ COTPA കേസ്സെടുത്തു.

കൊല്ലം അസിസ്റ്റൻ്റ്എക്സൈസ് കമ്മിഷണർ വി. റോബർട്ടിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിൻ്റെ നേതൃത്വത്തിൽ ഉള്ള പ്രേത്യേക ഷാഡോ സംഘം നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിസാമിനെ പുകയില ഉൽപ്പനങ്ങളുമായി പിടികൂടിയത് .സർക്കിൾ ഇൻസ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ മനു,വനിതാ സിവിൽ എക്‌സൈസ് ഓഫിസർമാരായ ഗംഗ.ജി, ജാസ്മിൻ എസ് ഡ്രൈവർ സുഭാഷ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.

Advertisement