കൊല്ലം പ്രാദേശിക ജാലകം

ജില്ലയുടെ ശാസ്ത്ര കിരീടം ചൂടി കരുനാഗപ്പള്ളി

കൊട്ടാരക്കര: 865 പോയിന്റുമായി ജില്ലയുടെ ശാസ്ത്ര കിരീടം ചൂടി കരുനാഗപ്പള്ളി ഓവർ ആൾ ചാമ്പ്യൻമാരായി. 695 പോയിന്റുമായി വെളിയം ഉപജില്ല രണ്ടാം സ്ഥാനവും 694 പോയിന്റുമായി ചടയമംഗലം ഉപജില്ല മൂന്നാം സ്ഥാനവും നേടി. ചാത്തന്നൂർ-690 പുനലൂർ-689 കൊല്ലം-595 ചവറ-584 അഞ്ചൽ-569 കൊട്ടാരക്കര-557 കുളക്കട-522 ശാസ്താംകോട്ട-500 കുണ്ടറ-485 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകൾ നേടിയ പോയിന്റുകൾ.

സ്‌കൂൾ തലത്തിൽ 303 പോയിന്റുമായി കുറ്റിക്കാട് സി.പി.എച്ച്.എസ്.എസ്.ഒന്നാം സ്ഥാനവും 181 പോയിന്റുമായി പുനലൂർ ഗവ.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും 170 പോയിന്റുമായി അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും നേടി.ശാസ്ത്രമേളയിൽ എച്ച്.എസ്.വിഭാഗത്തിൽ കരുനാഗപ്പള്ളി 56 ചവറ 39 കുളക്കട 38 ഉപജില്ലകൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. എച്ച്.എസ്.എസ്. വിഭാഗത്തിൽ കരുനാഗപ്പള്ളി-52 അഞ്ചൽ-39 പുനലൂർ-38 ചാത്തന്നൂർ-38 ഉപജില്ലകൾ മുന്നിലെത്തി. സാമൂഹിക ശാസ്ത്രമേള ഹൈസ്‌കൂൾ വിഭാഗത്തിൽൽ 59 പോയിന്റോടെ കുളക്കട 42 പോയിന്റോടെ വെളിയം 38 പോയിന്റോടെ അഞ്ചൽ ഉപജില്ലകൾ ചാമ്പ്യൻമാരായി.

എച്ച്.എസ്.എസ്. വിഭാഗത്തിൽ കരുനാഗപ്പള്ളി-57 പുനലൂർ-41 കൊല്ലം-37 എന്നിങ്ങനെയാണ് ആദ്യ മൂന്നു വിജയികളുടെ പോയിന്റുകൾ. ഐ.ടി.മേളയിൽ 43 പോയിന്റോടെ കുളക്കട ഉപജില്ല ചാമ്പ്യൻമാരായി. പുനലൂർ-35 കരുനാഗപ്പള്ളി-35 കൊട്ടാരക്കര-33 ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എച്ച്.എസ്.എസ്. വിഭാഗത്തിൽ കരുനാഗപ്പള്ളി-51 കുളക്കട-40 ചാത്തന്നൂർ-38 എന്നിങ്ങനെയാണ് ആദ്യ മൂന്നു സ്ഥാനങ്ങൾ.

എൻ എസ് എസ് പ്രവർത്തക സമ്മേളനം

ചാത്തന്നൂർ: ചാത്തന്നൂർ താലൂക്ക് എൻ എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ 80 കരയോഗങ്ങളിൽ നിന്നുള്ള  കരയോഗ-വനിതാസമാജ-സ്വയം സഹായ സംഘ അംഗങ്ങളും,കരയോഗ പ്രവർത്തകരും ഉൾപ്പെടെ 5000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് 2 ഡിസംബർ 10ന് ചാത്തന്നൂർ  ഊറാംവിള എംപയർ കൺവെൻഷൻ സെന്ററിൽ എൻ എസ് എസ് താലൂക്ക് തല പ്രവർത്തക സമ്മേളനം നടത്തുന്നു. കൊവിഡാനന്തരമുള്ള സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും, ചാത്തന്നൂരിലെ സംഘടനാ ശക്തി വർദ്ധിപ്പിക്കുന്നതിനുമായി താലൂക്കിലെ മുഴുവൻ സമുദായ പ്രവർത്തകരെയും പങ്കെടുപ്പിച്ച് കൊണ്ടാണ് സമ്മേളനം നടത്തുന്നത്.

സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള മേഖലാ സമ്മേളനങ്ങൾ  11,12 തീയതികളിലായി പഞ്ചായത്ത് കേന്ദ്രീകരിച്ച് നടത്തുന്നതാണ്. നായർ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളും, സംഘടനാ കാര്യങ്ങളും വിശദീകരിച്ചുകൊണ്ട് എൻ.എസ്.എസ് കരയോഗം രജിസ്റ്റാർ പി. എൻ സുരേഷ്  ഉദ്ഘാടനം ചെയ്യുന്നതാണ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി വി.വി ശശിധരൻ നായർ മുഖ്യപ്രഭാഷണം നടത്തുന്നു.

ധീര ജവാന്‍ വൈശാഖിന്റെ സഹോദരിക്ക് നിയമനം,ഉത്തരവ് ധനമന്ത്രി വീട്ടിലെത്തി കൈമാറി
കൊട്ടാരക്കര . ധീര ജവാന്‍ വൈശാഖിന്റെ സഹോദരിക്ക് നിയമനം
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടമായ ധീര ജവാന്‍ എച്ച്. വൈശാഖിന്റെ സഹോദരി ഇനി സര്‍ക്കാര്‍ ജീവനക്കാരി. സമാശ്വാസ നിയമന പ്രകാരം കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ വില്ലേജ് അസിസ്റ്റന്റ്/ക്ലര്‍ക്ക് തസ്തികയിലേക്ക് നിമയമിച്ചുള്ള ഉത്തരവ് ധന മന്ത്രി കെ. എന്‍. ബാലഗോപാല്‍ കുടവട്ടൂരിലെ വീട്ടിലെത്തിയാണ് കൈമാറിയത്.


നാടിനായി ജീവത്യാഗം ചെയ്ത വൈശാഖിന്റെ കുടുംബത്തിന് തണലാകും സഹോദരി ശില്‍പയ്ക്ക് കിട്ടിയ ജോലി. സര്‍ക്കാര്‍ എല്ലാവര്‍ക്കും ഒപ്പമുണ്ടെന്ന് കാലതാമസം കൂടാതെയുള്ള നടപടികളിലൂടെ തിരിച്ചറിയാമെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. വൈശാഖിന് ജീവന്‍ നഷ്ടമായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുടുംബത്തിന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ  പ്രത്യേക ഇടപെടല്‍ നടത്തിയാണ് ജോലി നല്‍കാനുള്ള നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കിയതെന്നും മന്ത്രി  പറഞ്ഞു.
നിയമനം വേഗത്തിലാക്കിയ മുഖ്യമന്ത്രിക്കും മണ്ഡലം എം.എല്‍.എ.യും മന്ത്രിയുമായ കെ.എന്‍. ബാലഗോപാലിനും ജനപ്രതിനിധികള്‍, റവന്യൂ-സൈനികക്ഷേമ ഉദ്യോഗസ്ഥര്‍ക്കും വൈശാഖിന്റെ സഹോദരിയും അമ്മയും നന്ദി അറിയിച്ചു. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിനോജ്, വൈസ് പ്രസിഡന്റ് കെ. രമണി, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനായ എം. ബി പ്രകാശ്, കെ. സോമശേഖരന്‍, കൊട്ടാരക്കര   തഹസില്‍ദാര്‍ പി. ശുഭന്‍, ഓടനാവട്ടം വില്ലേജ് ഓഫീസര്‍ പി. മനോജ്, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആംബുലന്‍സുകള്‍ പണിമുടക്കുന്നു

കൊല്ലം .ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ ഗതാഗത മന്ത്രിയുടേയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗരുടേയും അനാവശ്യ
നടപടിയ്‌ക്കെതിരെ കൊല്ലം ജി്ല്ലാ ആംബുലന്‍സ് അസോസിയേഷന്‍
സംയുക്തമായി 10.11.2022 ന് സൂചനാ പണിമുടക്കും 15.11.2022 മുതല്‍
അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് ആംബുലന്‍സ് അസോസിയേഷന്‍


സംയുക്ത സമിതികളായ കെഎഡിടിഎ, സിഐഎഡി,ഇഎആര്‍ടി, എന്നീ സംഘടനകള്‍ അറിയിച്ചു. അനാവശ്യമായ ഫൈനുകള്‍ നല്‍കി ആംബുലന്‍സ് ഡ്രൈവര്‍മാരേയും മുതലാളിമാരേയും മാനസികമായി പീഡിപ്പിക്കുന്ന
അധികാരികളുടെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു

കയര്‍ ഭൂവസ്ത്ര വിതാനം: മികച്ച ഗ്രാമപഞ്ചായത്തായി തേവലക്കര
തേവലക്കര. കയര്‍ ഭൂവസ്ത്ര വിതാനത്തില്‍ ചവറ ബ്ലോക്കിലെ മികച്ച ഗ്രാമപഞ്ചായത്തായി തേവലക്കര. ചവറയില്‍ സംഘടിപ്പിച്ച ബ്ലോക്ക്തല സെമിനാറിലാണ് ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രവിതാനം നടത്തിയ തേവലക്കര പഞ്ചായത്തിനെ ആദരിച്ചത്. ഇത്തരം പദ്ധതികള്‍ വ്യാപിപ്പിക്കുന്നതിലൂടെ കയര്‍മേഖലയ്ക്ക് ഉണര്‍വും കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി മൂല്യവും ലഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി പറഞ്ഞു.

തേവലക്കര ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ 294 തൊഴില്‍ ദിനങ്ങളിലായി 38 തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്നാണ് കുളങ്ങള്‍ നിര്‍മ്മിച്ച് കയര്‍ ഭൂവസ്ത്രം വിരിച്ചത്. മണ്ണിന്റെ ഫലഭൂയിഷ്ഠതയും വളക്കൂറും വര്‍ധിപ്പിക്കുന്നതോടൊപ്പം  ജലക്ഷാമവും മണ്ണൊലിപ്പും തടയാമെന്നതും കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ  മേ•കളാണ്. കൃഷിഭൂമിക്ക് സംരക്ഷണം ലഭിക്കുന്നതോടൊപ്പം കാലക്രമേണ ജൈവവളമായി കയര്‍ മണ്ണില്‍ സംസ്‌കരിക്കപ്പെടുന്നു. മണ്ണിലെത്തുന്ന ജലത്തെ കടത്തിവിടാനും ഖരരൂപത്തിലുള്ള തരികളെ മണ്ണിലുറപ്പിച്ചു നിര്‍ത്താനും ഇവയ്ക്ക് കഴിയും.
കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് കയര്‍ ഭൂവസ്ത്രവിതാന പദ്ധതികളുടെ ബ്ലോക്ക്തല പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി സെമിനാര്‍ സംഘടിപ്പിച്ചത്. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.

മദ്യനിരോധനം
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരയം ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡായ പേരയം, പൂതക്കുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കോട്ടുവന്‍കോണം  എന്നീ പ്രദേശങ്ങളില്‍ നവംബര്‍ ഏഴ് വൈകിട്ട് ആറ് മുതല്‍ നവംബര്‍ ഒന്‍പത് വൈകിട്ട് ആറ് മണി വരെയും വോട്ടെണ്ണല്‍ ദിവസമായ നവംബര്‍ 10 നും ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍  ഉത്തരവായി  മേല്‍ ദിവസങ്ങളില്‍ പ്രദേശത്തെ എല്ലാ മദ്യവില്‍പനശാലകളും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അടച്ചിടണം.  ഈ പ്രദേശങ്ങള്‍ അന്നേ ദിവസങ്ങളില്‍ കേരള അബ്കാരി ആക്റ്റ് 54 -ാം വകുപ്പ് (1077 ലെ ഒന്നാം ആക്റ്റ്) പ്രകാരം സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയും   സമ്പൂര്‍ണ്ണ മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ചും ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഉത്തരവായിട്ടുണ്ട്.

അരിവണ്ടി ജില്ലാ പര്യടനം 4നും 5നും
കൊല്ലം. സപ്ലൈകോ മൊബൈല്‍ മാവേലി വാഹനങ്ങള്‍ ‘അരിവണ്ടി’ നവംബര്‍ 4നും നവംബര്‍ 5 നും കൊല്ലം താലൂക്കില്‍ പര്യടനം നടത്തും. ജയ അരി, മട്ട അരി ,പച്ചരി എന്നിവ സബ്‌സിഡി നിരക്കില്‍ റേഷന്‍ കാര്‍ഡ് ഒന്നിന് പരമാവധി 10 കിലോ വീതം വാങ്ങാം. നവംബര്‍ 4ന് രാവിലെ 9 ന് മീനമ്പലത്തില്‍ നിന്നും ആരംഭിക്കുന്ന അരിവണ്ടി ജി.എസ് ജയലാല്‍ എം.എല്‍.എയും 5 ന് രാവിലെ ഒന്‍പതിന് അയത്തില്‍ നിന്നും ആരംഭിക്കുന്ന അരിവണ്ടി എം. നൗഷാദ് എം.എല്‍.എയും ഫ്‌ളാഗ് ഓഫ് ചെയ്യും. ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് കയ്യില്‍ കരുതണം.


അരി വണ്ടിയുടെ സ്ഥലവും സമയക്രമവും: നവംബര്‍ 4 രാവിലെ ഒന്‍പതിന് മീനമ്പലം ജംഗ്ഷന്‍, 10:30ന് ചിറക്കര ക്ഷേത്രം, 12 മണിക്ക് ശീമാട്ടി ജംഗ്ഷന്‍, ഉച്ചക്ക് രണ്ട് മണിക്ക് നല്ലില ജംഗ്ഷന്‍, വൈകിട്ട് 3.30ന് ചന്ദനത്തോപ്പ് ജംഗ്ഷന്‍  എന്നിവിടങ്ങളില്‍ നവംബര്‍ 5 രാവിലെ ഒന്‍പതിന് അയത്തില്‍ ജംഗ്ഷന്‍, 10:30ന് മയ്യനാട് ജംഗ്ഷന്‍, 12 മണിക്ക് ഇരവിപുരം പള്ളി, ഉച്ചക്ക് രണ്ട് മണിക്ക് മരുത്തടി ജംഗ്ഷന്‍, വൈകിട്ട് 3.30ന് പെരുമണ്‍ ജംഗ്ഷന്‍. വിവരങ്ങള്‍ക്ക് 04742761536.

ജലവിതരണം മുടങ്ങും

ശാസ്താംകോട്ട:  ഭരണിക്കാവ് ജലസംഭരണിയിലേക്കുള്ള പമ്പിംഗ് മെയിനിൽ അറ്റകുറ്റപണികൾ നടത്തുന്നതിനാൽ 5,6 തീയതികളിൽ ഈ സംഭരണിയിൽ നിന്ന് ജലവിതരണം മുടങ്ങുമെന്ന് ശാസ്താംകോട്ട വാട്ടർ സപ്ലെ സബ് ഡിവിഷൻ അസി.എക്സി.എഞ്ചിനീയർ അറിയിച്ചു.

ശാസ്താംകോട്ടയിൽ ലഹരിക്കെതിരെ ബോധന വരയരങ്ങും അദ്ധ്യാപക അവാർഡ് സമർപ്പണവും വെള്ളിയാഴ്ച

ശാസ്താംകോട്ട : ജെസിഐ ശാസ്താംകോട്ടയുടെ ആഭിമുഖ്യത്തിൽ ബോധന വരയരങ്ങും സെമിനാറും അധ്യാപക അവാർഡ് സമർപ്പണവും ഇന്ന് രാവിലെ പത്തിന് കെഎസ്‌എം ഡി.ബി കോളേജിൽ നടക്കും.മുൻ ഡിജിപി ഋഷിരാജ് സിംഗ് ഉത്ഘാടനം നിർവഹിക്കും.കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജിയുടെ ലഹരിക്കെതിരെ വരവേഗ വിസ്മയത്തിലൂടെ ബോധന വരയരങ്ങെന്ന മെഗാഷോയും ഉണ്ടായിരിക്കും.ജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മികച്ച അധ്യാപകരെ ഡോ. ‘പുനലൂർ സോമരാജൻ അവാർഡ് നൽകി ആദരിക്കും.ചടങ്ങിൽ അഡ്വ.ജിതേഷ്ജിക്ക് ബെസ്റ്റ് ടാലെന്റ് അവാർഡ്
നൽകി ആദരിക്കും.കോളേജ് പ്രിൻസിപ്പൽ കെ.സി പ്രകാശ് മുഖ്യ പ്രഭാഷണം നടത്തും.ജെ സി ഐ പ്രസിഡന്റ്‌ എൽ.സുഗതൻ അധ്യക്ഷത വഹിക്കും.

ശാസ്താംകോട്ട കോളേജിൽ അധ്യാപക ഒഴിവ്

ശാസ്താംകോട്ട : കെ.എസ്.എം.ഡി.ബി കോളേജിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 5 ന് രാവിലെ 10ന് കോളേജിൽ നടക്കുംയോഗ്യത:കേരള സർവ്വകലാശാല യു.ജി.സി മാനദണ്ഡങ്ങൾക്ക് വിധേയം.കൊല്ലം ഡി.ഡി ഓഫീസിൽ ഗസ്റ്റ് പാനൽ രജിസ്ട്രേഷൻ നടത്തിയ രേഖകൾ ഹാജരാക്കേണ്ടതാണ്.

പുതിയ പെട്രോൾ പമ്പുകൾ അനുവദിക്കുന്നത് യാതൊരു മാനദണ്ഡവും പാലിയ്ക്കാതെയെന്ന് കൊടിക്കുന്നിൽ സുരേഷ്

ചക്കുവള്ളി. പുതിയ പെട്രോൾ പമ്പുകൾ അനുവദിക്കുന്നത് യാതൊരു മാനദണ്ഡവും പാലിയ്ക്കാതെയെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.ചക്കുവള്ളി സഫ ഫ്യൂവൽസിൻ്റെ ഇരുപതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാപെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള മുഖ്യ പ്രഭാഷണം നടത്തി.സഫാ ഗ്രൂപ്പ് ഡീലർ വൈ.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.

ക്യാമ്പയിൻ നറുക്കെടുപ്പ് ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.ശ്രീകുമാർ നിർവ്വഹിച്ചു. HPCL ഏരിയ സെയിൽസ് മാനേജർ ശബരീഷ്, വേണുഗോപാലക്കുറുപ്പ് ,ജെ. ഷീജാ ബീഗം, സുനിത ലത്തീഫ് ,ബ്ലസൻ പാപ്പച്ചൻ, പി.കെ.രവി, സി.കെ.പൊടിയൻ, അഷ്റഫ് പുരക്കുന്നിൽ, ഫാദർ വർഗ്ഗീസ് ഇടവന, എം. അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ നറുക്കെടുപ്പിൽ വിജയികളായവർക്ക് പ്രോത്സാഹന സമ്മാനം വിതരണം ചെയ്തു

പതാരം സർവീസ് സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു

ശൂരനാട്: പതാരം സർവീസ് സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലം സഹകരണ ജോയിന്റ് രജിസ്ട്രാർക്കാണ് അന്വേഷണച്ചുമതല.
നിയമനത്തെ ചോദ്യംചെയ്ത് ഉദ്യോഗാർഥികളായ അഹർഷാ, അശ്വതി വിശ്വൻ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ബാങ്കിൽ നിലവിലുണ്ടായിരുന്ന അറ്റെൻഡർ, പ്യൂൺ, പ്യൂൺ (എസ്.സി.), സെയിൽസ്‌മാൻ ഒഴിവുകളിലേക്ക് അടുത്തിടെ നടത്തിയ നിയമനമാണ് അന്വേഷിക്കുന്നത്. പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം.

എന്നാൽ, ഒരുവിഭാഗം ഡയറക്ടർ ബോർഡ് അംഗങ്ങൾ നാലു നിയമനങ്ങളും ചട്ടവിരുദ്ധമായി നടത്തിയെന്നാണ് ഹർജിക്കാരുടെ ആരോപണം.
നിയമനത്തിലെ നടപടിക്രമങ്ങളും ഭരണസമിതിയുടെ തീരുമാനങ്ങളിൽ സഹകരണച്ചട്ടവും രജിസ്ട്രാറുടെ സർക്കുലറുകളും പാലിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചശേഷം രണ്ടു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതുവരെ നടത്തിയിട്ടുള്ള നിയമനങ്ങൾ താത്കാലികമായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

ഇഛാശക്തിയും ലക്ഷ്യബോധവും പ്രതിഭകളെ സൃഷ്ടിക്കും: കെ വി മോഹൻകുമാർ
കരുനാഗപ്പള്ളി . ലക്ഷ്യബോധവും ഇശ്ഛാശക്തിയുമുള്ളവരായി മാറാൻ കഴിഞ്ഞാലേ പ്രതിഭകളായി വളരാൻ കഴിയൂവെന്ന് വയലാർ അവാർഡ് ജേതാവ് കെ വി മോഹൻകുമാർ പറഞ്ഞു. അഡ്വ എ എം ആരിഫ് എം പി യുടെ മെറിറ്റ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നക്ഷത്രങ്ങളെ സ്വപനം കാണാൻ വിദ്യാർത്ഥികൾക്ക് കഴിയണം. എങ്കിൽ മാത്രമേ അറിവിൻ്റെ ആകാശം എത്തിപ്പിടിക്കാനാവുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021-22ലെ പൊതുപരീക്ഷകളിൽ നൂറു ശതമാനം വിജയം നേടിയ ആലപ്പുഴ പാർലമെന്റ്‌ മണ്ഡലത്തിലെ സ്കൂളുകളെയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ,എ വൺ നേടിയ വിദ്യാർത്ഥികളെയും സർവ്വകലാശാല റാങ്ക്‌ ജേതാക്കളേയും ചടങ്ങിൽ ആദരിച്ചു. ‘ആലപ്പുഴയുടെ ആദരം 2022’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ എ എം ആരിഫ് എം പി അധ്യക്ഷനായി.വയലാർ ശരത്ചന്ദ്രവർമ്മ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ ചലചിത്ര സംവിധായകനും നടനുമായ ബേസിൽ ജോസഫ്‌, ചലചിത്ര താരങ്ങളായ ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്‌, ടിനി ടോം, ഗൗരി നന്ദന, എഴുപുന്ന ബൈജു തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. യു പ്രതിഭ എം എൽ എ, ജില്ല കളക്ടർ വി ആർ കൃഷ്ണതേജ, ജില്ലാ പഞ്ചായത്തംഗങ്ങളായ വസന്താരമേശ്, പി കെ ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻ്റ് ഒ മിനിമോൾ, സുരേഷ് താനുവേലിൽ, പി കെ ജയപ്രകാശ്, ഐ ഷിഹാബ്, സിന്ധു, കെ ആർ ഗിരിജ, സി ഡി ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു. കായംകുളം, കരുനാഗപ്പള്ളി,ഹരിപ്പാട്‌ നിയോജക മണ്ഡലങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.

അംഗനവാഡി കെട്ടിടം പ്രവർത്തനക്ഷമമാക്കണം.
കരുനാഗപ്പള്ളി – നഗരസഭയിലെ 23-ാം ഡി വിഷനിൽ സ്ഥിതി ചെയ്യുന്ന 55-ാം നമ്പർ അംഗനവാടി കെട്ടിടവും അനുബന്ധ റോഡും വർഷങ്ങളായി തകർന്ന നിലയിലാണെന്നും കെട്ടിടവും റോഡുംപുനർ നിർമ്മിച്ച് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റു വാൻ നടപടി വേണമെന്നും കോഴിക്കോട് സാംസ്കാരി ക സമിതി ആവശ്യപ്പെട്ടു. പരേതനായ പോച്ചയിൽ അബ്ദുൽ റഹ്മാൻ കുഞ്ഞ് മൂന്ന് സെന്റ് സ്ഥലം ദാനമായി നൽകിയഭൂമി യിലാണ് 2002. ൽ അംഗനവാഡി കെട്ടിടം പണിതീർത്തത്.

എന്നാൽ വർഷങ്ങളായി ഈ കെട്ടിടംപ്രവർത്തന രഹിതമായി കാടുപിടിച്ച് തകർന്ന നിലയാണ്. അംഗനവാഡിയിലേക്കുള്ള റോഡും തകർന്ന് ഗതാഗത യോഗ്യമല്ലാത്ത നിലയിലാണെന്ന് സാംസ്കാരിക സമിതി യോഗം ചൂണ്ടിക്കാട്ടി.
ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ജന.കൺവീനർ പി.പശുപാലൻ, ഭാരവാഹികളയായ പ്രമോദ്,കുഞ്ഞു മോൻ കുളച്ചയിൽ , എം.എ.നിസാം, ഹരിലാൽ പടന്ന, പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.

Advertisement