ആദിക്കാട്ട് ജംക്ഷന് സമീപം ബൈക്ക് ലോറിയുമായിടിച്ച് യുവാവിന് പരുക്കേറ്റു,അപകടത്തിന്‍റെ സിസി ടിവി ദൃശ്യം

Advertisement

ശാസ്താംകോട്ട. ബൈക്ക് ലോറിയുമായിടിച്ച് യുവാവിന് പരുക്കേറ്റു. പടിഞ്ഞാറേകല്ലട വിളന്തറ വലിയപാടം കൃഷ്ണവിലാസത്ത് കൃഷ്ണന്‍കുട്ടിയുടെ മകന്‍ ജിദു കൃഷ്ണന്‍(20)ആണ് പരുക്കേറ്റത്.

തലയ്ക്ക് പരുക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോയി. വൈകിട്ട് മൂന്നരയോടെ ചവറ-ശാസ്താംകോട്ട റോഡിലെ ആദിക്കാട്ട് പമ്പ് ഹൗസിന് സമീപം ആണ് അപകടം.

മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ബൈക്ക് ലോറിയുമായി ഇടിക്കുകയായിരുന്നു. ലോറിക്ക് പിന്നാലെ വന്ന മറ്റൊരു ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി. ഇടിയേറ്റ ബൈക്ക് പല കഷണങ്ങളായി ജിദുവിന് തലക്കും നെഞ്ചിനും പരുക്കേറ്റു ഇയാളെ താലൂക്കാശുപത്രിയിലെത്തിച്ചശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

വാഹനങ്ങളുടെ അമിത വേഗതമൂലം നാട്ടുകാര്‍ ഭീതിയിലായ മേഖലയാണ് ഇത്. അമിത വേഗതയില്‍ പറക്കുന്ന ബൈക്കുകള്‍ സമീപത്തെ ആശുപത്രിയിലെത്തുന്നവര്‍ക്കും മദ്രസയിലും ട്യൂഷന്‍ സെന്‍ററിലുമെത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഭീഷണിയാണ്.

Advertisement