കരുനാഗപ്പള്ളിയില്‍ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് നിരവധി വിദ്യാർത്ഥികൾക്കും ഒരു ടീച്ചർക്കും പരുക്ക്

Advertisement

കരുനാഗപ്പള്ളി. സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് നിരവധി വിദ്യാർത്ഥികൾക്കും ഒരു ടീച്ചർക്കും നിസ്സാര പരിക്കുകളുടെ കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9:30 യോടു കൂടി കരുനാഗപ്പള്ളി കെന്നഡി മെമ്മോറിയൽ സ്കൂളിലെ കുട്ടികളുമായി പോയ ബസ്സാണ് ഇലക്ട്രിക് പോസ്റ്റ്റിൽ ഇടിച്ച് അപകടം ഉണ്ടായത് ‘ സ്വകാര്യ സ്കൂൾ പുറത്ത് നിന്നും വാടകക്കെടുത്ത വാഹനമാണ് അപകടത്തിൽ പെട്ടത്.

കുട്ടികൾക്കെല്ലാം പ്രാഥമിക ശുശ്രൂഷ നൽകി വീടുകളിലേക്ക് അയച്ചു. ഇടിയുടെ ആഘാതത്തിൽ ബസ്സിനുള്ളിൽ തെറിച്ചുവീണും സീറ്റുകളിൽ ഇടിച്ചുമാണ് കുട്ടികൾക്ക് കൈയ്ക്കും ഷോൾഡറിനും ഒക്കെ വേദന ഉണ്ടായത്. 12 ആൺകുട്ടികളെയും അഞ്ചു പെൺകുട്ടികളെയും ആണ് കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രി പ്രവേശിപ്പിച്ചത്

Advertisement